പഴയങ്ങാടി: മാടായിയിലെ പുതിയങ്ങാടിയില്‍ അടച്ചിട്ട വീട്ടില്‍നിന്ന് 110 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും ലാപ്‌ടോപ്പും മോഷണം പോയി. സമീപത്തെ ബാര്‍ബര്‍ ഷോപ്പിലും കവര്‍ച്ച നടന്നു. ഇവിടെ മോഷ്ടാവിന്റെ ദൃശ്യം സി.സി.ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
പുതിയങ്ങാടി തലക്കലെ പള്ളിക്ക് സമീപത്തെ കാക്കണ്ടി റഷീദയുടെ വീട്ടിലും മൊട്ടാമ്പത്തെ നരിയമ്മാടത്ത് യൂസഫിന്റെ ഉടമസ്ഥതയിലുള്ള ബാര്‍ബര്‍ ഷോപ്പിലുമാണ് കവര്‍ച്ച നടന്നത്. മതിലിലൂടെ കയറി വീടിന്റെ മുകള്‍ നിലയിലെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നത്. രണ്ട് മുറികളിലെ അലമാരകളിലായി സൂക്ഷിച്ച സ്വര്‍ണ്ണമാണ് നഷ്ടമായത്. 14000 രൂപയും മോഷണം പോയി.
യൂസഫിന്റെ ഫെയ്‌സ് ടു ഫെയ്‌സ് എന്ന കടയിലായിരുന്നു മോഷണം. ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് 5,000 രൂപ വില വരുന്ന അയേണുള്‍പ്പെടെ കവര്‍ന്നു. സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് 17 വയസ്സ് തോന്നിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മോഷ്ടാവെന്ന് സംശയിക്കുന്നു. കവര്‍ച്ച നടന്ന വീട്ടിലും പരിസരത്തും തളിപ്പറമ്പ് പൊലീസും കണ്ണൂരില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Gold, Laptop, Money
No comments:
Post a Comment