Latest News

ആദിവാസി പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ച കേസില്‍ സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കാലും കൈയും കെട്ടിയിട്ട് വായില്‍ തുണിതിരുകി മാസങ്ങളോളം പീഡിപ്പിച്ച കേസില്‍ സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. മൂലമറ്റം കോയിപ്പള്ളി പൂച്ചപ്ര ചീനമൂട്ടില്‍ മിനി (32), ചീനമൂട്ടില്‍ വിനോദ് (28), സഹോദരന്‍ മനോജ് (24) ഒറ്റമാക്കല്‍ നടുക്കുടിയില്‍ അനൂപ് എന്നിവരെയാണ് തൊടുപുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

13 വയസുള്ള പെണ്‍കുട്ടിയെ ഒരു വര്‍ഷക്കാലമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയുടെ രണ്ടാം ഭര്‍ത്താവിന്റെ ആദ്യ ഭാര്യയാണ് പിടിയിലായ മിനി. തൊടുപുഴയിലെ ഹോസ്റ്റലില്‍ താമസിച്ച് പഠിച്ചിരുന്ന പെണ്‍കുട്ടി മധ്യവേനല്‍ അവധിക്ക് മിനിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ വീട് പുനര്‍നിര്‍മ്മിക്കുന്നതിനാലാണ് മിനിയുടെ വീട്ടില്‍ താമസിക്കാനാരംഭിച്ചത്. ഇവിടെ എത്തിയവരാണ് പീഡിപ്പിച്ചത്.

സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ കൗണ്‍സിലിംഗ് നടന്നപ്പോഴാണ് കുട്ടി ഹോസ്റ്റല്‍ അധികൃതരോട് സംഭവം പറഞ്ഞത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊടിയ പീഡനത്തിന്റെ വിവരങ്ങള്‍ പൊലീസ് സംഘം അന്വേഷിച്ച് വരികയാണ് . സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Police, Case, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.