തലശ്ശേരി : സ്വര്‍ണ്ണ വ്യാപാരിയുടെ പണം എക്‌സൈസ് സംഘം തട്ടിയെടുത്തതായി പരാതി. എക്‌സൈസ് പിണറായി യൂനിറ്റിലെ പ്രിവന്റീവ് ഓഫീസര്‍ ഉള്‍പ്പെട്ട നാലംഗ സംഘത്തിന് എതിരേ തലശേരി എ.എസ്.പി അന്വേഷണം തുടങ്ങി. വ്യാഴാഴ്ച രാത്രി ടെമ്പിള്‍ഗെയിറ്റില്‍ എക്‌സൈസ് സംഘം വാഹന പരിശോധനയില്‍ ഏര്‍പ്പെട്ടിരുന്നു. മാഹി അതിര്‍ത്തിയാണ് ഈ പ്രദേശമെന്നതിനാല്‍ മദ്യം കടത്ത് കെണ്ടത്താനായിരുന്നു പരിശോധന.
വാഹന പരിശോധനക്കിടയില്‍ ഒരു ഓട്ടോറിക്ഷയില്‍ വന്ന രണ്ടു പേരെ തടഞ്ഞു വച്ച്
പരിശോധിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാള്‍ മഹാരാഷ്ട്ര സ്വദേശിയായിരുന്നു.
സ്വര്‍ണ്ണ വ്യാപാരിയായ ഇയാളുടെ കൈവശം ഒരു ബാഗുണ്ടായിരുന്നു. എക്‌സൈസ് സംഘം ബാഗ്
വാങ്ങി പരിശോധിച്ചപ്പോള്‍ അതില്‍ 10 ലക്ഷം രൂപ കാണപ്പെട്ടു. അതിന്റെ രേഖകള്‍ സ്വര്‍ണ്ണ വ്യാപാരിയുടെ കൈവശമുണ്ടായിരുന്നു.
എന്നാല്‍ ഇവ മതിയാകില്ലെന്നും കൂടുതല്‍ രേഖകള്‍ വേണമെന്നും എക്‌സൈസ് സംഘം ആവശ്യപ്പെട്ടു. രേഖകള്‍ വ്യാഴാഴ്ച കൊണ്ടുവന്നാല്‍ മതിയെന്നും അതുവരെ ബാഗ് തങ്ങളുടെ കൈവശം ഇരിക്കട്ടെയെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ബാഗ് തിരിച്ചു നല്‍കാന്‍ വില പേശലായി. ഒടുവില്‍ 20,000 രൂപ വാങ്ങി ബാഗ് തിരിച്ചു കൊടുത്തു. സ്വര്‍ണ്ണ വ്യാപാരി മാടപീടികയില്‍ വാടകക്കാണ് താമസം. വാടക വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ പണത്തില്‍ ഒരു ലക്ഷം രൂപയുടെ കുറവ് കാണപ്പെട്ടു. ഇതേ തുടര്‍ന്ന് വ്യാപാരി പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു.
സംഭവം അറിഞ്ഞ എക്‌സൈസുകാര്‍ പിറകേയെത്തി 'കാലില്‍ വീണ്' പരാതി നല്‍കുന്നതില്‍ നിന്ന്
പിന്‍തിരിപ്പിച്ചു. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട എ.എസ്.പി അന്വേഷണത്തിന് ഉത്തരവിടുകയായിരു
ന്നു. സംഭവത്തെ കുറിച്ച് എക്‌സൈസ് വകുപ്പുതല അന്വേഷണം തുടങ്ങി. സംഭവം ശരിയാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജയരാജ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thalassery, Police, case
No comments:
Post a Comment