കൂത്തുപറമ്പ: ബസിടിച്ച് ബൈക്ക് യാത്രക്കാരനായ പ്രതിശ്രുത വരന്‍ മരണമടഞ്ഞു. പിണറായി ലക്ഷ്മി വിലാസത്തില്‍ റിട്ട.അധ്യാപകന്‍ കൃഷ്ണന്‍ നായരുടെ മകന്‍ ബ്രിജേഷ് (30)ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 6.30ന് കൂത്തുപറമ്പ്-കണ്ണൂര്‍ റോഡിലാണ് അപകടം.
ബ്രിജേഷ് ഓടിച്ച കെ. എല്‍. 13 യു. 2468 ബൈക്കില്‍ വേങ്ങാട് നിന്ന് കൂത്തുപറമ്പിലേക്ക് വരികയായിരുന്ന കെ.എല്‍. 13 ക്യു 6856 ശ്രീലക്ഷ്മി ബസിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബ്രിജേഷിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കണ്ണൂര്‍ താവക്കരയിലെ സെന്‍ട്രല്‍ അവന്യൂ സ്റ്റാര്‍ഹോട്ടല്‍ എച്ച്.ആര്‍. മാനേജരാണ് ബ്രിജേഷ്. വിവാഹ നിശ്ചയം നേരത്തെ നടന്നിരുന്നു. ജനുവരി 26ന് പ്രിജേഷിന്റെ വിവാഹം നടക്കാനിരിക്കെയാണ് അന്ത്യം. അമ്മ: പത്മിനി, സഹോദരങ്ങള്‍: ബിന്ദു, മധു, പ്രവീണ്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Obituary
No comments:
Post a Comment