കാസര്‍കോട് : ആഘോഷങ്ങളുടെ മറവില്‍ വര്‍ധിച്ച് വരുന്ന ആഭാസങ്ങള്‍ക്കെതിരെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 31 ന് രാവിലെ 9 മണിക്ക് പ്രതിഷേധ സ്തൂപത്തില്‍ ഒപ്പ് ചാര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും. വൈകീട്ട് പുതുവത്സര തലേന്ന് (ഡിസംബര്‍ 31) കാസര്‍കോട് നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സെക്ടര്‍ ഘടകങ്ങളുടെ നേതൃത്വത്തില്‍ പ്രകടനം നടക്കും.
ഫാഷന്‍, അശ്ലീലം, ലഹരി എന്നിവക്കെതിരെ പ്രതിഷേധ ജ്വാലയില്‍ പ്രവര്‍ത്തകര്‍ പ്രതിജ്ഞ പുതുക്കും. തുടര്‍ന്ന് നടക്കുന്ന പ്രതിഷേധ കൂട്ടായ്മ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്നിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
വിവിധ രാഷ്ട്രീയ പാര്‍ട്ടികലെ പ്രതിനിധീകരിച്ച് സാജിദ് മൗവ്വല്‍ (യൂത്ത് കോണ്‍ഗ്രസ്) ,എ കെ എം അശ്‌റഫ് (മുസ്ലിം യൂത്ത് ലീഗ്), മണികണ്‍ഠന്‍(ഡിവൈഎഫ് ഐ), അഡ്വ സുരേഷ് (എ വൈ എഫ് ഐ), പ്രസ് ക്ലബ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, സാമൂഹ്യ പ്രവര്‍ത്തകന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പ്രസംഗിക്കും. എസ് എസ് എഫ് സംസ്ഥാന സമിതി അംഗം ശക്കീര്‍ അരിമ്പ്ര വിഷയാവതരണം നടത്തും.
ജില്ലാ സെക്രട്ടറിയേറ്റ് യോഗം പദ്ധതികള്‍ക്ക് അന്തിമ രൂപ് നല്‍കി. അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന അധ്യക്ഷത വഹിച്ചു. ജമാലുദ്ദീന്‍ സഖാഫി, അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, റഫീഖ് സഖാഫി, സിദ്ധീഖ് പൂത്തപ്പലം, ഫാറൂഖ് കുബണൂര്‍ പ്രസംഗിച്ചു. ജഅ്ഫര്‍ സി എന്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment