Latest News

റെയില്‍വേ ട്രാക്കില്‍ കസേരയിട്ടിരുന്ന് ആത്മഹത്യ! അതും വീട്ടുകാരെ വിളിച്ച് വിവരം പറഞ്ഞിട്ട്

കഴക്കൂട്ടം: പല ആത്മഹത്യകളെക്കുറിച്ചും നാമെല്ലാം കേട്ടിരിക്കും. എന്നാല്‍ റെയില്‍വേ പാളത്തില്‍ കസേരയിട്ടിരുന്ന് ജീവനൊടുക്കിയാലോ? വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണത്ത് സ്‌റ്റേഷനറി കട നടത്തുന്ന നെടിയവിള വീട്ടില്‍ രാജീവ് (34) ആണ് ജീവനൊടുക്കാന്‍ വ്യത്യസ്ത വഴി തേടിയത്. കസേരയടക്കം മദ്രാസ് മെയില്‍ ഇടിച്ചു തെറിപ്പിച്ചപ്പോള്‍ അവശേഷിച്ചത് ദുരൂഹതകള്‍ മാത്രം.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സ്‌റ്റേഷനറി കടയില്‍ നിന്നെടുത്ത പ്ലാസ്റ്റിക് കസേര ബൈക്കില്‍ കെട്ടിവച്ച് ഉച്ചയ്ക്ക് ഒന്നരയോടെയാണ് രാജീവ് പൗണ്ട് കടവ് ഭാഗത്തുള്ള റെയില്‍വേ ട്രാക്കിലെത്തിയത്. അവിടെനിന്ന് രാജീവ് വീട്ടുകാരെ ഫോണില്‍ വിളിച്ച് താന്‍ ആത്മഹത്യചെയ്യാന്‍ പോകുകയാണെന്ന് അറിയിച്ചു. പരിഭ്രാന്തരായ വീട്ടുകാര്‍ കാറില്‍ പൗണ്ടുകടവില്‍ എത്തിയപ്പോഴേക്കും വൈകിയിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ക്കൊപ്പം രാജീവിനെ അന്വേഷിച്ചപ്പോഴാണ് ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കസേരയടക്കം ചിന്നിച്ചിതറിയ നിലയിലാണ് ട്രാക്കില്‍ മൃതദേഹം കാണപ്പെട്ടത്. നേരത്തേ ഗള്‍ഫിലായിരുന്ന രാജീവ് നാട്ടിലെത്തിയാണ് വീടിനടുത്ത് സ്‌റ്റേഷനറി കട തുടങ്ങിയത്. അര്‍ച്ചനയാണ് ഭാര്യ. ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Suiside, Railway Track

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.