Latest News

ഒറ്റ പ്രസവത്തില്‍ പത്തു കുട്ടികള്‍ , കുഞ്ഞുങ്ങളില്‍ ഒന്നിനെ പോലും ജീവനോടെ കിട്ടിയില്ല


ഭോപാല്‍ : മദ്ധ്യപ്രദേശില്‍ സത്‌ന ജില്ലയിലെ കോട്ടി ഗ്രാമത്തില്‍ ഒരു സ്ത്രീക്ക് ഒറ്റ പ്രസവത്തില്‍ പത്തു കുട്ടികള്‍ . നീണ്ട കാത്തിരിപ്പിനു ശേഷം കിട്ടിയ കുഞ്ഞുങ്ങളില്‍ ഒന്നിനെ പോലും ദൗര്‍ഭാഗ്യവതിയായ അമ്മയ്ക്കു ജീവനോടെ കിട്ടിയില്ല.

അഞ്ജു കുഷ് വാഹയാണ് പത്തു മക്കളെ ഒരുമിച്ച് ഉദരത്തില്‍ പേറിയിട്ടും ഒരാളെ പോലും ജീവനോടെ കിട്ടാതെ പോയത്.

റേവയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു ദൗരുണമായ കാഴ്ചകള്‍ . ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു പ്രസവ വേദനയുമായി യുവതി എത്തിയത്. അവിടെ യുവതിയെ കൈയേല്‍ക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല. തുടര്‍ന്നാണ് സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേക്കു വന്നത്.

രാത്രിയില്‍ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ ഒന്‍പതു കുട്ടികളെ വാഹനത്തില്‍ പ്രസവിച്ചു. പത്താമത്തെ കുട്ടിയെ ആശുപത്രിയില്‍ എത്തിയ ശേഷമാണ് പുറത്തെടുത്തത്. പത്തു കുട്ടികളും ആഴ്ചകള്‍ മുന്‍പു തന്നെ മരിച്ചിരുന്നുവെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

ഭര്‍ത്താവ് സഞ്ജയ് സിംഗ് മാത്രമാണ് ആശുപത്രിയിലേക്കു വരും വഴി ഒപ്പമുണ്ടായിരുന്നത്. വഴിയില്‍ പ്രസവിച്ച ഒന്‍പതു ചാപിള്ളകളെയും ഒരു തുണിയില്‍ പൊതിഞ്ഞുകെട്ടി നിലവിളിയോടെയാണ് ആ അച്ഛന്‍ ആശുപത്രിയിലേക്ക് എത്തിയതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ഹൃദയഭേദകമായ ആ കാഴ്ച ആശുപത്രിയിലുണ്ടായിരുന്ന എല്ലാവരുടെയും കണ്ണു നനച്ചു.

രാത്രി പതിനൊന്നു മണിയോടെയായിരുന്നു സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ ഇവര്‍ എത്തിയത്. പന്ത്രണ്ടരയോടെയാണ് പത്താമത്തെ കുട്ടിയെ പുറത്തെടുത്തത്.

കുട്ടികളില്ലാതിരുന്ന ദമ്പതികള്‍ ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുട്ടികളെ കിട്ടിയത്. ചികിത്സയിലെ അമിതമായ ഉത്തേജക ഔഷധങ്ങളാവാം കൂടുതല്‍ കുട്ടികളെ ഒരുമിച്ചു ഗര്‍ഭം ധരിക്കാന്‍ കാരണമെന്ന് സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലെ അസിസ്റ്റന്റ് സൂപ്രണ്ട് ഡോ. എസ്.കെ പഥക് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.