സുഹൃത്തിനെ മദ്യപാനത്തില്‍ നിന്നും കരകയറ്റാനായി കളിച്ച നാടകത്തിന്റെ വീഡിയോ വൈറലാകുന്നു. ന്യയോര്‍ക്കിലെ കെന്റക്കിയിലാണ് സംഭവം. മദ്യപിച്ച് വാഹനമോടിച്ചതിന് അഞ്ച് തവണ അറസ്റ്റിലായ സുഹൃത്ത് പിന്നെയും ഈ ദുശ്ശീലം തുടര്‍ന്നപ്പോഴാണ് നല്ലവരായ സുഹൃത്തുക്കള്‍ ഈ നാടകം കളി പ്ലാന്‍ ചെയ്തത്. സുഹൃത്തിനെ കാര്യങ്ങള്‍ ബോധിപ്പിക്കുന്നതിനായി യൂട്യൂബ് പ്രാങ്കര്‍ ആയ ടോം മേബ് ആണ് വീഡിയോ തയ്യാറാക്കിയത്. മദ്യപിച്ച് ഓഫായ കൂട്ടുകാരന്‍ ഉണരുന്നതിന് മുന്‍പ് മുറി ഒരു ആശുപത്രിയാക്കിയാണ് ടോമും സംഘവും അഭിനയിച്ചത്. ഡോക്ടറായി വേഷമിട്ട ടോം സുഹൃത്തിന് ബോധം തെളിഞ്ഞപ്പോള്‍ പറഞ്ഞ കാര്യം കേട്ട് മദ്യപാനി ആദ്യമൊന്ന് ഞെട്ടി.
മദ്യപിച്ച് വാഹനമോടിച്ച് 2013ലുണ്ടായ അപകടത്തില്‍ നിങ്ങള്‍ കോമയിലായെന്നായിരുന്നു ഡോക്ടര്‍ വേഷം കെട്ടിയ ടോം അറിയിച്ചത്. ഇപ്പോള്‍ 2023 ആയെന്നും നിങ്ങള്‍ പത്ത് വര്‍ഷത്തോളമായി കോമയിലാണെന്നുമാണ് ടോം പറഞ്ഞത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ സുഹൃത്ത് തയ്യാറായില്ല. തുടര്‍ന്ന് മുറിയിലെ ടിവി ഓണ്‍ ചെയ്തു. ഇപ്പോഴത്തെ യുഎസ് പ്രസിഡന്റ് ഹിലരി ക്ലിന്റണ്‍ ആണെന്ന് വിശ്വസിപ്പിക്കാന്‍ വീഡിയോ വരെ ഇവര്‍ പ്ലേ ചെയ്തു.

2023 ആണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്. പത്ത് വര്‍ഷം കഴിഞ്ഞാല്‍ നടന്നേക്കാവുന്ന സംഭവവികാസങ്ങളുടെ ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ടുകളും സുഹൃത്തിനെ കാണിച്ചുകൊടുത്തു. എന്നാല്‍ ഇതൊക്കെ കേട്ട് സുഹൃത്ത് നഴ്‌സിനെ ചീത്ത പറയാന്‍ തുടങ്ങിയതോടെ മുഖത്തെ മാസ്‌ക് അഴിച്ചുകളഞ്ഞ് ടോം കുറ്റസമ്മതം നടത്തി. മദ്യപാനം ആരോഗ്യത്തിന് ഹാനികരം തന്നെ. എന്നാല്‍, ഇനിയെങ്കിലും സുഹൃത്ത് നന്നാവാന്‍ തീരുമാനിച്ചുകാണുമോ എന്തോ?
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World News

No comments:
Post a Comment