Latest News

ക്ലോസറ്റില്‍ ആരോ പശ തേച്ചുവച്ചു; ക്ലോസറ്റിലിരുന്ന യുവതി ഒട്ടിപ്പോയി

ജോര്‍ജിയ: ആരോ പശതേച്ചുവച്ചിരുന്ന ക്ലോസറ്റിലിരുന്ന യുവതി അതില്‍ ഒട്ടിപ്പോയി. ഒടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ ഏറെ കഷ്ടപ്പെട്ട് യുവതിയെ രക്ഷപ്പെടുത്തി. ജോര്‍ജിയയിലെ ഹോം ഡിപ്പോ സ്‌റ്റോറിലുള്ള പൊതു ടോയ്‌ലറ്റിലായിരുന്നു സംഭവം. 

ഏതോ വികൃതിക്കാരനാണ് ഈ വേണ്ടാതിനം ഒപ്പിച്ചത്. ശക്തിയേറിയ പശ ക്ലോസറ്റില്‍ തേച്ചുവച്ചശേഷം കക്ഷി സ്ഥലം വിട്ടു. പിന്നാലെ എത്തിയ യുവതി പ്രശ്‌നമൊന്നും തോന്നാത്തതിനാല്‍ ക്ലോസറ്റില്‍ ഇരുന്നു. അല്പസമയം കഴിഞ്ഞപ്പോഴാണ് പണിപാളിയെന്ന് യുവതിക്ക് മനസിലായത്. 

ആവശ്യം കഴിഞ്ഞ് എഴുന്നേല്‍ക്കാന്‍ നോക്കിയപ്പോഴാണ് താന്‍ ശരിക്കും പെട്ടതായി അവര്‍ തിരിച്ചറിഞ്ഞത്. ശരീരം ക്ലോസറ്റില്‍ ഒട്ടിപ്പോയി. നിലവിളിച്ച് ആളെക്കൂട്ടി. അവര്‍ പരിശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.ഒടുവില്‍ എമര്‍ജന്‍സി ജീവനക്കാരെ വിളിച്ചുവരുത്തിയാണ് യുവതിയെ ഒരുവിധത്തില്‍ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തുന്നതിനിടെ ചെറിയപരിക്കുപറ്റിയ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ക്ലോസറ്റില്‍ പശതേച്ചുവച്ച ആള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Toilet

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.