ബെയ്ജിങ് : അറ്റുപോയ കൈ സൂക്ഷിക്കാന്‍ എന്തുവഴി എന്നന്വേഷിച്ച ഡോക്ടര്‍മാര്‍ ഒടുവില്‍ കണ്ടെത്തിയത് വിചിത്രമായൊരു സ്ഥലമാണ് - രോഗിയുടെ കാല്‍ തന്നെ. ഏറെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുംശേഷം ഡോക്ടര്‍മാര്‍ അതിനെ കാലില്‍തന്നെ തുന്നിച്ചേര്‍ത്ത് ജീവനോടെ നിലനിര്‍ത്തി.
നവംബര്‍ പത്തിനായിരുന്നു സിയാവോ വെയുടെ വലതുകൈ ജോലിയ്ക്കിടെയുണ്ടായ അപകടത്തില്‍ അറ്റുപോയത്. ശരീരത്തില്‍ വേര്‍പെട്ട് മെഷീനില്‍ കുടുങ്ങിയ കൈ വലിച്ചൂരി സഹപ്രവര്‍ത്തകര്‍ ഹുനാന്‍ പ്രവിശ്യയിലെ ചാങ്‌ഡെയിലുള്ള ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇതെങ്ങനെ സൂക്ഷിക്കുമെന്നായി ഡോക്ടര്‍മാര്‍ . കൂടുതല്‍ ആലോചനകള്‍ക്കുശേഷം റീജിയണല്‍ ആശുപത്രിയിലെ വിദഗ്ധനെ അവര്‍ വിളിച്ചുവരുത്തി.
കൈ വീണ്ടും വച്ചുപിടിപ്പിക്കാന്‍ പരിക്കേറ്റ ഭാഗത്ത് ചികിത്സ വേണമെന്നുള്ളതിനാല്‍ അപ്പോള്‍ത്തന്നെ ഓപ്പറേഷന്‍ നടത്താന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതിനാല്‍ അറ്റുപോയ കൈ സൂക്ഷിച്ചുവെക്കാതെ പറ്റില്ലായിരുന്നു. അറ്റ കൈയുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ അവര്‍ അതിനെ കാലില്‍ തുന്നിപ്പിടിപ്പിക്കുകയായിരുന്നു. ഒരുമാസത്തിനുശേഷം ഈ കൈ കാലില്‍നിന്ന് വേര്‍പെടുത്തി യഥാസ്ഥാനത്ത് പിടിപ്പിച്ചു. ഈ കൈ സാധാരണപോലെ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ വിശ്വാസം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Doctor, Patient
No comments:
Post a Comment