ലണ്ടന്‍ : മാട്രിമോണിയല്‍ വെബ്സൈറ്റില്‍ പരസ്യം നല്കി ഏഴു യുവാക്കളെ കുരുക്കി 35,000 പൗണ്ടോളം തട്ടിയെടുത്ത ഏഷ്യന്‍ വംശജ പിടിയിലായി. കസിനെന്നോ ഭര്തൃസഹോദരനെന്നോ പറഞ്ഞ് ഭര്‍ത്താവും ഇവരുടെ തട്ടിപ്പില്‍ നേരിട്ട് പങ്കെടുത്തിരുന്നതായി കോടതി ചൂണ്ടിക്കാട്ടി.
ഏഷ്യയില്‍നിന്നുള്ള മാട്രിമോണിയല്‍ വെബ്സൈറ്റായ ശാദി ഡോട്ട്കോമില്‍ പരസ്യം നല്‍കിയാണ് സിദ്ര ഫാത്തിമ എന്ന 33 കാരി തട്ടിപ്പിന് കളമൊരുക്കിയത്. പരസ്യം കണ്ട് ആകര്‍ഷിക്കപ്പെടുന്ന പുരുഷന്മാരോട് താന്‍ ഒരു കുട്ടിയുടെ മാതാവായ വിധവയാണെന്നും സ്നേഹത്തിന്റെ അര്ത്ഥമറിയുന്നവരെ വിവാഹം ചെയ്യാന്‍ ഒരുക്കമാണെന്നും സിദ്ര വെളിപ്പെടുത്തുന്നു. ജീവിതത്തില്‍നിന്ന് ഒത്തിരികാര്യങ്ങള്‍ പഠിച്ച ലളിത ചിന്താഗതിക്കാരിയാണ് താനെന്നും തന്റെ ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ആരുമായും വിവാഹത്തിനൊരുക്കമാണെന്നും സിദ്ര അറിയിക്കും. കെണിയില്‍ വീണ ഏഴുപേരെയും നേരില്‍കണ്ടാണ് തട്ടിപ്പ് നടത്തിയത്. ബന്ധുവെന്ന പേരില്‍ ഒപ്പം ഭര്‍ത്താവ് രാജാ ഹൈദര്‍ അലി (45)യുമുണ്ടായിരുന്നു. ആദ്യ കൂടിക്കാഴ്ചയില്‍ത്തന്നെ വിവാഹത്തിന് സമ്മതിക്കുന്ന സിദ്ര വിവാഹച്ചെലവിനുള്ള പണം ചോദിക്കും. തുടര്‍ന്ന് സമ്മാനങ്ങളും ചോദിക്കും. പണം കിട്ടിയാല്‍ പിന്നീട് യുവാക്കളുടെ ഫോണെടുക്കാറില്ല. ഫോണെടുക്കുകയാണെങ്കി്ല് മനസില്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് വെളിപ്പെടുത്തി പറഞ്ഞൊഴിയും. ഇങ്ങനെ ഏഴുപേരെയാണ് സിദ്ര കബളിപ്പിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
രണ്ടുകുട്ടികളുടെ മാതാവായ സിദ്രയും ഭര്‍ത്താവും ടാക്സിഡ്രൈവറുമായ അലിയും കുറ്റക്കാരാണെന്ന് ബ്രാഡ്ഫോര്‍ഡ് ക്രൗണ്‍ കോടതി വിധിച്ചു.
ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് തട്ടിപ്പു നടത്തിയതെന്ന് ഫാത്തിമയും ഭാര്യ തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്നും അലിയും ആരോപിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment