കണ്ണൂര്‍: ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്തിനെതിരേയുള്ള സദാചാരവിരുദ്ധ ആരോപണങ്ങള്‍ അന്വേഷിക്കാത്ത സംസ്ഥാന നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചു കണ്ണൂരില്‍ നിന്നു 964 പ്രവര്‍ത്തകര്‍ ബി.ജെ.പി. വിട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ബി.ജെ.പി. ജില്ലാ സെക്രട്ടറിയായിരുന്ന എ. അശോകന്റെ നേതൃത്വത്തില്‍ പാട്യം പഞ്ചായത്തിലെ ചെറുവാഞ്ചേരിയിലെ നാല് ബൂത്തുകളിലെ അംഗങ്ങളാണ് പ്രാഥമിക അംഗത്വം രാജിവച്ചത്. മൂല്യാധിഷ്ഠിത രാഷ്ട്രീയപ്രവര്‍ത്തനം കാറ്റില്‍ പറത്തുകയും അധാര്‍മിക നിലപാട് സ്വീകരിച്ചു വിശ്വാസത്തകര്‍ച്ച ഉണ്ടാക്കുകയും ചെയ്ത ബി.ജെ.പിയില്‍ തുടരുന്നത് അനീതിയായിരിക്കുമെന്നതിനാലാണു രാജിവച്ചതെന്ന് ഇവര്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
രഞ്ജിത്തും ഒരു വനിതാ നേതാവുമായുള്ള വഴിവിട്ട ബന്ധവും അഴിമതിയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അഖിലേന്ത്യ-സംസ്ഥാന നേതാക്കള്‍ക്കു പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നമോവിചാര്‍ മഞ്ച് എന്ന സംഘടന രൂപീകരിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു അശോകന് ഉള്‍പ്പെടെയുള്ളവര്‍.
വരാന്‍പോകുന്ന പേരുദോഷം ഒഴിവാക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ പരിശ്രമിച്ച വാസുവും താനും ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാനാണു നേതൃത്വം ശ്രമിച്ചതെന്ന് അശോകന് ആരോപിച്ചു. നിലവിലുള്ള പാര്‍ട്ടി കമ്മിറ്റികളില്‍ ഒരു മാറ്റവും വരുത്തരുത് എന്ന പാര്‍ട്ടി നിര്‍ദേശം മറികടന്ന് അഴീക്കോട്, ധര്‍മടം നിയോജകമണ്ഡലം കമ്മിറ്റികളും പാട്യം, തൃപ്പങ്ങോട് പഞ്ചായത്ത് കമ്മിറ്റികളും പിരിച്ചുവിടുകയാണു ജില്ലാ നേതൃത്വം ചെയ്തതെന്നും സംസ്ഥാന പ്രസിഡന്റിനയച്ച രാജിക്കത്തില്‍ എ. അശോകന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പി.കെ. കൃഷ്ണദാസ് അന്വേഷണ കമ്മിഷനില്‍ നിന്ന് ഒളിച്ചോടുകയായിരുന്നുവെന്നും രഞ്ജിത്തിനെ സഹായിക്കുന്ന നിലപാടാണു സംസ്ഥാന നേതൃത്വത്തില്‍ ഒരു വിഭാഗം സ്വീകരിക്കുന്നതെന്നും പാര്‍ട്ടി വിട്ട എ. അശോകന്, വി. അശോകന്, ഉച്ചമ്പള്ളി രവീന്ദ്രന്, കെ.പി. അപ്പുക്കുട്ടന്, വി.പി. രഘു, എം.കെ. പ്രമോദ് തുടങ്ങിയര്‍ പത്രമ്മേളനത്തില്‍ ആരോപിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment