തലശ്ശേരി: മുക്കുപണ്ടം പണയംവെച്ച് ബേങ്കിനെ കബളി്യുിക്കാന് ശ്രമം നടത്തിയെന്ന പരാതിയില്‍ ബാങ്കിലെ അപ്രൈസര്‍ ഉള്‍പ്പെടെ രണ്ട് പേരെ തലശ്ശേരി അഡീ.എസ് ഐ വൃജനാഥും സംഘവും കസ്റ്റഡിയിലെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
തലശ്ശേരിയിലെ ധനലക്ഷ്മി ബാങ്ക് ശാഖാ മാനേജരുടെ പരാതിയെ തുടര്‍ന്നാണ് കേസ്. ധനലക്ഷ്മി ബാങ്കിലെ അപ്രൈസര്‍ ധര്‍മ്മടം ഗോവിന്ദ് സദനത്തില്‍ ദീപക് ലാല്‍(35) കതിരൂര്‍ വേറ്റുമ്മലിലെ അല്രായയില് സാബിറ(37) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
വെളളിയാഴ്ച മൂന്ന് മണിയോടെ ബാങ്കിലെത്തിയ സാബിറ സ്വര്ണാഭരണങ്ങളാണെന്ന വ്യാജേന മുക്ക് പണ്ടം കൊണ്ടുവരികയും അപ്രൈസര്‍ അത് പരിശോധിച്ച് പണം നല്‍കാനായി അസി. മാനേജരുടെ അടുത്ത് എത്തിച്ചപ്പോഴാണ് പരിശോധനയില്‍ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ തലശ്ശേരി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി സാബിറയെ ചോദ്യംചെയ്തപ്പോഴാണ് അപ്രൈസറുടെ നിര്‍ദേശപ്രകാരമാണ് മുക്ക് പണ്ടവുമായി എത്തിയതെന്ന് മൊഴി നല്‍കിയത്. നേരത്തെ ഇത്തരത്തില്‍ ബാങ്കിനെ കബളിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധനനടത്തിവരികയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment