Latest News

ഐ എന്‍ എല്ലിനെ മുന്നണിയിലെടുക്കാത്തത് ഏത് പ്രത്യയശാസ്ത്രമാണെന്ന് വ്യക്തമാക്കണം

കണ്ണൂര്‍: ഇടത്പക്ഷത്തിന്റെ ഏത് പ്രത്യശാസ്ത്രത്തിന്റെ വിലക്ക് മൂലമാണ് ഐഎന്‍എല്ലിനെ മുന്നണിയില്‍ ഉള്‍പ്പെടുത്താത്തതിന് കാരണമെന്ന് ഇടത് മുന്നണി വ്യക്തമാക്കണമെന്ന് ഐഎന്‍എല്‍ ജില്ലാകമ്മറ്റി യോഗം ആവശ്യപ്പെട്ടു. 

ഇരുപത് വര്‍ഷങ്ങളോളം ഇടത്പക്ഷത്തോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുകയും തെരഞ്ഞടുപ്പുകളില്‍ നിരുപാധിക പിന്തുണയും വോട്ടും നല്‍കുകയും ചെയ്ത ഐഎന്‍എല്ലിനെ മുന്നണിയില്‍ ചേര്‍ത്തിട്ടില്ല. 

ഭാവി പരിപാടികള്‍ തീരുമാനിക്കുന്നതിനായി കണ്ണൂര്‍ അടക്കമുള്ള അഞ്ച് പാര്‍ലമെന്റ ് മണ്ഡലങ്ങളില്‍ കണ്‍വെന്‍ഷനുകള്‍ നടത്താന്‍ ഐഎന്‍എല്‍ തീരുമാനിച്ചിട്ടുണ്ട്. ഈമാസം 31ന് കണ്ണൂരില്‍ കണ്‍വെന്‍ഷന്‍ നടക്കും. യോഗത്തില്‍ അഡ്വ. എം. സി ഹാഷിം അധ്യക്ഷത വഹിച്ചു. അഷ്‌റഫ് പുറവൂര്‍, സി വി എന്‍ അബ്ദുള്ളഹാജി,ഉമ്മര്‍കുട്ടി വളപട്ടണം, അഹമ്മദ് തലശ്ശേരി, പി വി മുത്തലി്, താജുദ്ദീന്‍ മട്ടന്നൂര്‍, എ ടി മുഹമ്മദ് കുഞ്ഞി ഹാജി, സി മുനീര്‍ സംസാരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.