തലശ്ശേരി: ഇരിട്ടി വയത്തൂരില്‍ പ്രായപൂര്‍ത്തിയായ ബംഗാളി പെണ്‍കുട്ടിയെ ലോറിയില്‍ തട്ടിക്കൊണ്ടുപോയി നാലംഗസംഘം പീഡിപ്പിച്ചുയെന്ന കേസിന്റെ വിചാരണ ഹൈക്കോടതി ഈമാസം 22വരെ സ്റ്റേ ചെയ്തു.
പ്രതിഭാഗം അഭിഭാഷകരായ അഡ്വ. പി എസ് ശ്രീധരന് പിളള അഡ്വ. പി പ്രേമരാജന്‍ എന്നിവര്‍ നല്കിയ ഹരജിയെ തുടര്‍ന്നാണ് കോടതി നടപടി. ബംഗാളില്‍ നിന്നും കാമുകനെ തേടി എത്തിയതായിരുന്നു യുവതി. കൂട്ടുപുഴക്കടുത്ത് ബസ് കാത്തുനില്‍ക്കവെ പ്രതികള്‍ യുവതിയെ ലോറിയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം ഉപേക്ഷിച്ചു എന്നാണ് കേസ്.2011
ഡിസംര്‍ 24ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ലോറി ഡ്രൈവര്‍ പ്ലാത്തോട്ടത്തില്‍ ബിജു, മുഹമ്മദ്സാലി, എന്‍ ജെ ജാഷിര്‍, മുഹമ്മദ് ശരീഫ് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതിഭാഗം സാക്ഷികളായി മനോരോഗ ചികിത്സാ വിദഗ്ദ്ധനെ വിസ്തരിക്കണമെന്നും
സംഭവദിവസത്തെ ഇരിട്ടി, ഉളിക്കല്‍ പോലീസ് സ്റ്റേഷനിലെ ജനറല്‍ ഡയറി വിചാരണ കോടതി മുമ്പാകെ ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നുമുള്ള ഹരജികള്‍ വിചാരണ കോടതി തള്ളിയതിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. ചൊവ്വാഴച് കേസ് പരിഗണിക്കാനായി കോടതി തീരുമാനിച്ചതായിരുന്നു. ജില്ലാ സെഷന്‍സ് ജഡ്ജ് വി ഷര്ഷി മുമ്പാകെയാണ് കേസ് പരിഗണിച്ചുവരുന്നത്. പ്രോസിക്യൂഷന് സാക്ഷിവിസ്താരംനേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. പ്രതിഭാഗം സാക്ഷികളെവിസ്തരിക്കാന് തീരുമാനിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീ. ഡിസ്ട്രിക്ട് ഗവ പ്ലീഡര്‍ അഡ്വ. എം ജെ ജോണ്‍സനാണ് ഹാജരാവുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment