Latest News

ബജറ്റ് അവതരണം തുടങ്ങി: കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കാന്‍ പദ്ധതി, പെണ്‍കുട്ടികള്‍ക്ക് സൗജന്യ ലാപ്‌ടോപ്‌

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് പ്രയോജനപ്രദമായ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് ധനകാര്യമന്ത്രി കെ.എം.മാണി അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു തുടങ്ങി. രണ്ട് ഹെക്ടര്‍ വരെ കൃഷിഭൂമിയുള്ള കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പ് നല്‍കുന്ന സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 25 നാണ്യവിളകളെ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തി പ്രീമിയത്തിന്റെ 90 ശതമാനവും സര്‍ക്കാര്‍ വഹിക്കും. ബാക്കി 10 ശതമാനം കര്‍ഷകര്‍ വിഹിതമായി അടയ്ക്കണം. ഈ പദ്ധതിക്കായി 50 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.

ചെറുകിട കര്‍ഷകര്‍ക്കായി മറ്റൊരു സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. രണ്ട് ഹെക്ടര്‍ വരെ കൃഷി ഭൂമിയുള്ള കര്‍ഷകര്‍ക്കായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയത്തിന്റെ 50 ശതമാനവും സര്‍ക്കാര്‍ വഹിക്കും. ഇതിനായി 50 കോടി രൂപ നീക്കിവെച്ചു.

ചെറുകിട കര്‍ഷകരുടെ പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പെണ്‍മക്കള്‍ക്ക് സൗജന്യമായി ലാപ് ടോപ് നല്‍കും. ബി.പി.എല്‍ കുടുംബങ്ങളിലേയും ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകരുടെയും രണ്ട് ഹെക്ടര്‍ വരെ നെല്‍കൃഷിയുമുള്ളവരുടെയും പെണ്‍മക്കള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഇതിലേക്കായി 10 കോടി രൂപ മാറ്റിവെച്ചു.

കുടുംബത്തിലെ ഗൃഹനാഥന്‍ മരണമടഞ്ഞാല്‍ 50,000 രൂപ വരെയുള്ള കാര്‍ഷിക കടത്തിന്റെ പകുതി സര്‍ക്കാര്‍ ഏറ്റെടുക്കും.

അടിസ്ഥാന സൗകര്യ വികസനത്തിന് 1,225 കോടി. സാമൂഹികക്ഷേമ മേഖലയ്ക്ക് മുന്‍ഗണന. ഇതിനായി 31 ശതമാനം തുക മാറ്റിവെയ്ക്കും. രണ്ടു ഹെക്ടര്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് വന്‍ പദ്ധതികള്‍. കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പ് പദ്ധതി നടപ്പാക്കും. പ്രീമിയം തുകയുടെ 90 ശതമാനം സര്‍ക്കാര്‍ നല്‍കും. 25 നാണ്യവിളകള്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. കര്‍ഷകര്‍ക്ക് അഗ്രി കാര്‍ഡ് പദ്ധതി നടപ്പാക്കും. ഹൈടെക് കൃഷിക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ.

കര്‍ഷക കുടുംബങ്ങളിലെ പ്രൊഫഷണല്‍ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ ലാപ്‌ടോപ്. പോളിഹൗസ് ഫാംമിഗിന്റെ 90 ശതമാനം വായ്പ നല്‍കും. കുടുംബനാഥന്‍ മരിച്ച കാര്‍ഷിക കുടുംബങ്ങളിലെ 50,000 രൂപ വരെയുള്ള വായ്പകളുടെ പകുതി എഴുതി തള്ളും.

വനിത സ്വയംസംരഭക പദ്ധതിക്ക് താത്പര്യമുള്ള വനിതകള്‍ക്ക് പ്രത്യേക പരിശീലനം. കോളജുകളിലെ സ്വയംസംരഭക പദ്ധതിക്ക് അഞ്ച് ശതമാനം ഗ്രേസ് മാര്‍ക്ക്.

മത്സ്യവിപണന മേഖലകള്‍ തുടങ്ങാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സഹായം. ഇതിനായി കോര്‍പ്പറേഷനുകള്‍ക്ക് 4ലക്ഷവും മുനിസിപ്പാലിറ്റികള്‍ക്ക് 3 ലക്ഷവും പഞ്ചായത്തുകള്‍ക്ക് 2 ലക്ഷവും നല്‍കും.ഇതിനായി 30 കോടി വകയിരുത്തും.

മില്‍മ മാതൃകയില്‍ കര്‍ഷക സഹകരണസംഘം ആരംഭിക്കും

കര്‍ഷകര്‍ നേരിടുന്ന വന്യമൃഗ ശല്യം ദൂരീകരിക്കാന്‍ കരിങ്കല്‍ ഭിത്തികളും വൈദ്യുതി കമ്പികളും സ്ഥാപിക്കും. ഇതിനായി 10 കോടി നല്‍കും.

സംഭരംഭകരായ വിദ്യാര്‍തികള്‍ക്ക് യുവപ്രതിഭാ പുരസ്‌കാരം. ദീര്‍ഘകാല വായ്പകള്‍ക്ക് 50 ശതമാനം സബ്‌സിഡി.

മഴവെള്ള സംഭരണികള്‍ക്ക് 50 ശതമാനം സബ്‌സിഡി നല്‍കും. 2 ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്. മത്സ്യതൊഴിലാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ. ഇതിനായി 100 കോടി വകയിരുത്തും.

അര്‍ബുദ രോഗ ചികിത്സയ്ക്ക് 10 കോടി. ഇതിന് എല്ലാ ജില്ലയിലും പ്രത്യേക മെഡിക്കല്‍ സംഘം. നിത്യരോഗികള്‍ക്ക് ചികിത്സാ ചെലവുകള്‍ക്കായി പ്രതിമാസം 1000 രൂപ വരെ സര്‍ക്കാര്‍ സഹായം.

കാര്‍ഷിക പാഴ്‌വസതുക്കളില്‍ നിന്ന് ഉത്പന്നങ്ങള്‍. 400 പുതിയ സേവനങ്ങള്‍ കൂടി ഇലക്‌ട്രോണിക് സംവിധാനത്തില്‍ ഉള്‍പ്പെടുത്തും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.