തൃശ്ശൂര്‍: ഓണ്‍ലൈന്‍ സെക്‌സ് ചാറ്റിനിടെ തന്റെ നഗ്നത വിദേശവനിതയ്ക്ക് കാട്ടിക്കൊടുത്ത തൃശൂര്‍ സ്വദേശിക്ക് പണികിട്ടി. യുവാവുമായുള്ള വീഡിയോ ചാറ്റ് റെക്കോര്‍ഡ് ചെയ്ത യുവതി സംഗതി യു ട്യൂബിലിട്ട് പണം വാങ്ങാന്‍ ഭീഷണിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
ഫിലിപ്പൈന്‍സ്‌കാരിയായ യുവതിയാണ് തൃശൂര്‍ സ്വദേശിയായ യുവാവിനെ വലയിലാക്കിയത്. ഫേസ്ബുക്കിലൂടെ പരിചയത്തിലായശേഷം വീഡിയോ ചാറ്റിന് ക്ഷണിക്കുകയായിരുന്നു. യുവതി സ്വയം വിവസ്ത്രയായി പ്രണയം നടിച്ച് വീഡിയോ ചാറ്റിങ്ങിലൂടെ യുവാവിന്റെയും നഗ്നത പകര്‍ത്തുകയായിരുന്നു.
രംഗങ്ങള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതിന്റെ ലിങ്ക് ഫേസ്ബുക്കിലെ ചാറ്റ്‌ബോക്‌സ് വഴി യുവാവിന് ലഭിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. വീഡിയോ നീക്കം ചെയ്യാന്‍ 80,000 രൂപ വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം.
യുവാവ് വില പേശിയതിനെ തുടര്‍ന്ന് പിന്നീട് 40,000 രൂപയും അവസാനം 15,000 രൂപയിലുമെത്തി. മണി ട്രാന്‍സ്ഫര്‍ വഴി പണമയക്കാനായിരുന്നു നിര്‍ദ്ദേശം. അയച്ചില്ലെങ്കില്‍ വീഡിയോ ഫേസ്ബുക്കില്‍ തന്നെ പരസ്യമാക്കുമെന്നും ഭീഷണിവന്നു.
എന്നാല്‍ പണമയച്ചാലും ഭീഷണി തുടരുമെന്നതിനാലും വീഡിയോ ഇതിനകം നിരവധിപേര്‍ കണ്ടതിനാലും പണം അയക്കേണ്ടെന്നാണ് യുവാവിന്റെ തീരുമാനം. പോലീസില്‍ പരാതി നല്‍കിയിട്ടും കാര്യമില്ലാത്തതിനാല്‍ തത്കാലം മാനഹാനി സഹിക്കുകമാത്രമാണ് ചെയ്യാന്‍ കഴിയുന്നത്.
ഫേസ്ബുക്കിലൂടെ സ്വകാര്യ ചാറ്റിന് ക്ഷണിച്ചുകൊണ്ടുള്ള നിരവധി സന്ദേശങ്ങളാണ് വിദേശ സുന്ദരികളില്‍ നിന്നും ഫേസ്ബുക്ക് ഉപയോക്താക്കളെ തേടി വന്നുകൊണ്ടിരിക്കുന്നത്. ഇവരുടെ വലയില്‍ വീഴാത്തവരും ചുരുക്കമല്ല. പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്താനും ഇത്തരത്തില്‍ പ്രലോഭനങ്ങളുണ്ട്. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നു മാത്രമേ പോലീസിനും ഇക്കാര്യത്തില്‍ പറയാന്‍ കഴിയുകയുള്ളൂ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Online sex, Chating, Black Male, Police, Case

No comments:
Post a Comment