തിരൂര്‍ : രണ്ട് സി.പി.എം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്പിച്ച കേസില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. സി.പി.എം പുറത്തൂര്‍ ലോക്കല്‍കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് അംഗവുമായിരുന്ന കൂട്ടായി വാടിക്കല്‍ അബ്ദുള്‍മജീദ്, സി.പി.എം പ്രവര്‍ത്തകന്‍ ഈസ്പ്പാടത്ത് അര്‍ഷാദ് എന്നിവരെയാണ് വ്യാഴാഴ്ച റോഡില്‍ ആക്രമിച്ചത്.
പെരിന്തല്ലൂര്‍ സ്വദേശി തൈവളപ്പില്‍ നൗഫല്‍ (27), പെരിന്തല്ലൂര്‍ കുരിക്കള്‍പടിയില്‍ താമസക്കാരനും മംഗലം മാസ്റ്റര്‍പടി സ്വദേശിയുമായ ഏനീന്റെപുരയ്ക്കല്‍ മജീദ് (42), തൃപ്രങ്ങോട് പരപ്പേരി സ്വദേശി ആലുക്കല്‍ സാബിനൂര്‍ (28), ചേന്നര സ്വദേശി വെങ്ങാടന്‍ വീട്ടില്‍ അബ്ദുള്‍ഗഫൂര്‍ (39) എന്നിവരെയാണ് തിരൂര്‍ സി.ഐ ആര്‍. റാഫി, എസ്.ഐ വത്സലകുമാര്‍, എ.എസ്.ഐ സുധീര്‍, സി.പി.ഒമാരായ സന്തോഷ്, അനില്‍കുമാര്‍, അജയന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റുചെയ്തത്.
മംഗലം പഞ്ചായത്ത് ഓഫീസിനടുത്ത് എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ കെ.ടി. അബ്ദുള്‍ലത്തീഫിനെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പ്രതികാരമായാണ് മജീദിനെയും അര്‍ഷാദിനെയും വെട്ടിപ്പരിക്കേല്പിച്ചതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. മജീദും അര്‍ഷാദും കാറില്‍ പോകുമ്പോഴാണ് പ്രതികള്‍ മംഗലം പുറത്തൂര്‍ റോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി വെട്ടിയത്.
പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജാസ്പത്രിയില്‍ പ്രവേശിപ്പിച്ച സി.പി.എം പ്രവര്‍ത്തകര്‍ സുഖംപ്രാപിച്ചുവരുന്നു. തങ്ങള്‍ക്ക് മുസ്‌ലിംലീഗുമായി ബന്ധമില്ലെന്നും ലീഗിന് മംഗലം പഞ്ചായത്തിലുണ്ടായ ഉപതിരഞ്ഞെടുപ്പ് പരാജയവുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നും പ്രതികള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. ഈ കേസില്‍ ഇനി ഏഴ് പ്രതികളെക്കൂടി പോലീസിന് പിടികിട്ടാനുണ്ട്.
മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് സി.പി.എം തിരൂര്‍ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ തിരൂര്‍ പോലീസ്‌സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് സി.പി.എം തിരൂര്‍ ഏരിയാസെക്രട്ടറി എ. ശിവദാസന്‍ അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment