മഞ്ചേശ്വരം: ഹൊസങ്കടി മള്ഹറു നൂരില്‍ ഇസ്‌ലാമിത്തഅ്‌ലീമിയുടെ ആഭിമുഖ്യത്തില്‍ ഒരു മാസമായി നടന്നു വന്ന മീലാദ് ജല്‍സയ്ക്ക് ആയിരങ്ങളുടെ മഹാ സംഗമത്തോടെ പ്രൗഢോജ്വല സമാപനം. ഹുബ്ബുറസൂല്‍ മീലാദ് സമ്മേളനവും ദിക്‌റ് ദുആ മജ്‌ലിസും വിശ്വാസി സഹസ്രങ്ങള്‍ക്ക് ആത്മീയ ധന്യത പകര്‍ന്നു.
സമാപന സംഗമത്തിന് മള്ഹര്‍ ചെയര്‍മാന്‍ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി നേതൃത്വം നല്‍കി. പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തി. പകീര്‍ത്തന സദസ്സ് സയ്യിദ് അത്വാഉല്ലാ തങ്ങള്‍ ഉദ്യാവരം ഉദ്ഘാടനം ചെയ്തു. സമസ്തച കേന്ദര മുശാവറാംഗം എം. അലിക്കുഞ്ഞി മുസ്ലിയാര്‍ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. സമസ്ത ഉപാധ്യക്ഷന്‍ എ.കെ അബ്ദു റഹ്മാന്‍ മുസ്ലിയാര്‍ സമാപന സമ്മേ#ഌം ഉദ്ഘാടനം ചെയ്തു.
വൈകിട്ട് നടന്ന സാസംകാരിക സമ്മേളനം സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി.
കൊപ്പല്‍ ചന്ദ്രശേഖര്‍, ഫാദര്‍ വരേലിയന്‍ ലൂയിസ്, ഹരിശ്ചന്ദ്ര മഞ്ചേശ്വരം, ജയാനന്ദ ഹൊസങ്കടി, അബ്ദുല്ല കജെ, എസ്.എം ബശീര്‍, അഡ്വ. പി.വി ഗംഗധരന്‍, നാഷണല്‍ അബ്ദുല്ല, സിദ്ദീഖ് മോണ്ടുഗോളി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അനസ് സിദ്ദീഖി ശിറിയ സ്വാഗതവും മുസ്ഥഫ മഹ്‌ളരി നന്ദിയും പറഞ്ഞു.
വിവിധ പരിപാടികളില്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, മച്ചമ്പാടി അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര,സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഫസല്‍ ജമലുല്ലൈലി, സയ്യിദ് കെ.എസ്.എം തങ്ങള്‍ ഗാന്ധി നഗര്‍, സി.ടി.എം തങ്ങള്‍ മന്‍ശര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമല്ലുല്ലൈലി കാജൂര്‍, സയ്യിദ് സി.ടി.എം സലീം പൂകോയ തങ്ങള്‍ മഞ്ചേശ്വരം, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, എന്‍.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഹമീദ് മുസ്‌ലിയാര്‍ ആലമ്പാടി, സി. അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുറശീദ് സൈനി കാമില്‍ കക്കിഞ്ച, മൂസല്‍ മദനി അല്‍ ബിഷാറ, അബ്ദുറഹ്മാന്‍ അഹ്‌സനി, പാടി അബ്ദുല്ല കുഞ്ഞി ഹാജി, ലത്വീഫ് ഹാജി ഉപ്പള, മുഹമ്മദ്‌സഖാഫി പാത്തുര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, പി.ബി ബശീര്‍ പുളിക്കൂര്‍, മുഹമ്മദ് സഖാഫി തോക്കെ, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, ഹസന്‍ കുഞ്ഞി, ഉസ്മാന്‍ ഹാജി, നാസര്‍ ബന്താട്, ഹസന്‍ സഅദി മച്ചംപാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഉമര്‍ സഖാഫി മുഹിമ്മാത്ത്, ഉമറുല്‍ ഫാറൂഖ് മദനി, മുഹമ്മദലി ഫൈസി ബാദപ്പിണി തുടങ്ങിയവര്‍ സംബന്ധിച്ചു.
ദിക്‌റ് ഹല്‍ഖയ്ക്ക് ശേഷം രാത്രി വൈകി ആയിരങ്ങള്‍ക്ക് ചീരണി വിതരണത്തോടെ സമാപിച്ചു.
സമാപന ദിവസം പ്രഭാതം മുതല്‍ നടന്ന മൗലിദ് സദസ്സ്, ബുര്‍ദ ആസ്വാദനം, ഖസീദ, അസ്മാഉല്‍ ഹുസ്‌ന തുടങ്ങിയ പരിപാടി വിശ്വാസികള്‍ക്ക് ആത്മീയ നിര്‍വൃതി സമ്മാനിച്ചു.
സമാപന ദിവസം പ്രഭാതം മുതല്‍ നടന്ന മൗലിദ് സദസ്സ്, ബുര്‍ദ ആസ്വാദനം, ഖസീദ, അസ്മാഉല്‍ ഹുസ്‌ന തുടങ്ങിയ പരിപാടി വിശ്വാസികള്‍ക്ക് ആത്മീയ നിര്‍വൃതി സമ്മാനിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:
Post a Comment