ആലുവ: സ്ഥലംമാറ്റിയെന്ന വ്യാജ മൊബൈൽ സന്ദേശം ലഭിച്ചതിനെത്തുടർന്ന് വില്ലേജ് ഓഫീസർ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ജനകീയ വില്ലേജ് ഓഫീസർ എന്ന അംഗീകാരം നേടിയ ആലുവ ഈസ്റ്റ് വില്ലേജിലെ കരുമാല്ലൂർ തട്ടാൻപടി വളയോലിപ്പള്ളം കുറ്റിക്കാട്ട് വീട്ടിൽ വി.എ. ദിനേശനാണ് (48) മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് ചൂണ്ടിയിലുള്ള വില്ലേജ് ഓഫീസിലാണ് സംഭവം. ദിനേശനെ തൃക്കാക്കര വില്ലേജ് ഓഫീസിലേക്ക് സ്ഥലം മാറ്റിയെന്ന ഫോൺ സന്ദേശം ഉച്ചയോടെയാണ് എത്തിയതെന്ന് പറയുന്നു. ഈ വിവരം ഓഫീസിലെ ഒരു ജീവനക്കാരനുമായി വില്ലേജ് ഓഫീസർ പങ്കുവയ്‌ക്കുകയും ചെയ്തു. ഓഫീസ് മുറിക്ക് പുറത്തിറങ്ങിയ ദിനേശൻ ചില ജനപ്രതിനിധികളെ ഫോണിൽ വിളിച്ച് സ്ഥലം മാറ്റം റദ്ദാക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോഴാണ് ഇദ്ദേഹത്തെ നിലത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ ജീവനക്കാരും മറ്റും ചേർന്ന് അശോകപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിംരാജ് ഇടപെട്ട ഭൂമി കേസിൽ കുടുങ്ങി തൃക്കാക്കര നോർത്ത് വില്ലേജ് ഓഫീസറെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ഇത്തരത്തിൽ ക്രമക്കേട് നടന്ന വില്ലേജ് ഓഫീസിൽ ജോലി ചെയ്യാൻ താത്പര്യക്കുറവുള്ളതിനാൽ ആലുവയിൽ തുടരാനായിരുന്നു ദിനേശന് താത്പര്യം. എന്നാൽ ഫോൺ സന്ദേശം തെറ്റായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. തൃക്കാക്കര വില്ലേജ് ഓഫീസറായി മറ്റൊരാളെ നിയമിച്ച് വ്യാഴാഴ്ച ഉത്തരവിറക്കിയിരുന്നു.

ജന്മനാ വലത് കൈയ്‌ക്ക് സ്വാധീനക്കുറവുള്ള ദിനേശൻ, ജോലിയിലെ വേഗം കൊണ്ടാണ് ജനകീയൻ എന്ന അംഗീകാരം നേടിയത്. ഓൺ ലൈൻ അപേക്ഷകൾ വഴി കൂടുതൽ തീർപ്പുണ്ടാക്കിയതിനുള്ള പുരസ്കാരം മാസങ്ങൾക്ക് മുന്പാണ് ഇദ്ദേഹത്തിന് ലഭിച്ചത്.
ചൂണ്ടിയിലെ സഹകരണ ബാങ്ക് ഗ്രൗണ്ടിലും ആലുവ മിനി സിവിൽ സ്റ്റേഷനിലും മൃതദേഹം പൊതുദർശനത്തിന് വച്ചു. വെളളിയാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. ഭാര്യ: രമ. മക്കൾ: വിഷ്ണു, വിനായക് (ഇരുവരും സ്കൂൾ വിദ്യാർത്ഥികൾ).
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment