പാലക്കാട്: കാണിക്കമാതാ സ്‌കൂളിലെ മോഹിനിയാട്ട വേദിയില്‍ മോഹിനിമാര്‍ ലാസ്യനടനമാടുമ്പോള്‍ സദസ്സില്‍ ഏറ്റവും പിന്‍നിരയിലിരുന്ന് ഒരാള്‍ ഒറ്റയ്ക്കിരുന്ന് താളംപിടിക്കുന്നു. വിപ്ലവപ്പാര്‍ട്ടിയില്‍ നിന്നു പുറത്തുവന്ന് രാഷ്ട്രീയവിപ്ലവം സൃഷ്ടിച്ച ഷൊര്‍ണൂര്‍ നഗരസഭയുടെ മുന്‍ അധ്യക്ഷന്‍ കൂടിയായ എം ആര്‍ മുരളി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
രാഷ്ട്രീയം കലയാക്കിയ ആള്‍ക്ക് മോഹിനിമാരുടെ വേദിയിലെന്തു കാര്യമെന്നു തിരക്കിയപ്പോഴാണ് സംഗതി അറിഞ്ഞത്. ഇപ്പോള്‍ വേദിയില്‍ സാഗരഗാമിനി വര്‍ണത്തില്‍ കൃഷ്ണന്റെ രാധയായി ലാസ്യനൃത്തമാടുന്നത് മുരളിയുടെ മകള്‍ ആര്‍ദ്രാ മുരളിയാണ്. നടനം കഴിഞ്ഞതും മകളെ ചേര്‍ത്തുനിര്‍ത്തി ആര്‍ദ്രയ്ക്ക് അച്ഛന്റെ വക അഭിനന്ദനം. ഷൊര്‍ണൂര്‍ സെന്റ് തെരേസാസിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ ആര്‍ദ്രയ്ക്കിത് നാലാമത്തെയും അവസാനത്തെയും സ്‌കൂള്‍ കലോല്‍സവമാണ്. കഴിഞ്ഞദിവസം കേരള നടനത്തില്‍ എ ഗ്രേഡോടെ നാലാം സ്ഥാനം നേടി. ഇനി നാളെ കുച്ചിപ്പുഡിയിലും മല്‍സരമുണ്ട്.
എട്ടാം ക്ലാസ് മുതല്‍ പുത്തൂര്‍ പ്രമോദ് ദാസിന്റെ കീഴില്‍ നൃത്തം അഭ്യസിക്കുന്ന ആര്‍ദ്ര കഴിഞ്ഞവര്‍ഷം മലപ്പുറത്ത് നടന്ന കലോല്‍സവത്തില്‍ ഭരതനാട്യത്തിലും കേരള നടനത്തിലും എ ഗ്രേഡ് നേടിയിട്ടുണ്ട്. ഇത്തവണ ഭരതനാട്യത്തില്‍ മല്‍സരിക്കുന്നില്ല. അച്ഛനും മകള്‍ക്കും കൂട്ടായി ബി.എസ്.എന്‍.എല്‍. ജീവനക്കാരിയായ അമ്മ പ്രീതയും ഉണ്ടായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment