മലപ്പുറം: ഏഴുവയസ്സുകാരന്‍ മിനിലോറിയിടിച്ച് മരിച്ചു. എടയൂര്‍ എഎംഎല്‍പി സ്കൂള്‍ രണ്ടാം ക്ളാസ് വിദ്യാര്‍ഥിയായിരുന്നു. തെക്കന്‍ പാങ്ങ് ചക്കുവളപ്പില്‍ സൈനുദ്ദീന്റെ മകന്‍ മുഫീദ് ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.20ന് തെക്കന്‍പാങ്ങില്‍ മദ്രസ വിട്ട് വീട്ടിലേക്കു മടങ്ങാനിറങ്ങിയ ഉടനെ പള്ളിപ്പരിസരത്തായിരുന്നു അപകടം.
മൃതദേഹം പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തെക്കന്‍പാങ്ങ് ജുമാ മസ്ജിദില്‍ കബറടക്കി.
മാതാവ്: റാബിയ. സഹോദരങ്ങള്‍: മുസ്തഫ, മുനീബ, മുര്‍ഷിദ.
ചെങ്കല്ലുമായെത്തിയ മിനിലോറിയിടിച്ച് ഗുരുതരാവസ്ഥയില്‍ ഉടന്‍തന്നെ പടപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ തെക്കന്‍പാങ്ങ് പാറമ്മല്‍ ജയകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.
മൃതദേഹം പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തെക്കന്‍പാങ്ങ് ജുമാ മസ്ജിദില്‍ കബറടക്കി.
മാതാവ്: റാബിയ. സഹോദരങ്ങള്‍: മുസ്തഫ, മുനീബ, മുര്‍ഷിദ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment