ഇതിനെതിരെ കാസര്‍കോട്ടെയും കണ്ണൂരിലേയും രോഗികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലഘുലേഖ ആവശ്യപ്പെടുന്നു. ഓപ്പറേഷന്‍ തീയേറ്ററിലും ഐസിയുവിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുക, ആശുപത്രികളില്‍ മാസത്തിലൊരിക്കലെങ്കിലും വിജിലന്‍സ് റെയിഡുകള്‍ നടത്തുക, ചികിത്സയിലെ പിഴവുമൂലം മരിക്കുന്നവരുടെ ബന്ധുക്കളില്‍ നിന്നും പണമീടാക്കുന്നത് നിയമം മൂലം തടയുക, 10 വര്‍ഷത്തിനകം ആശുപത്രിയില്‍ നടന്ന മരണങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.
ലഘുലേഖയുടെ പൂര്‍ണ്ണരൂപം
മംഗലാപുരത്തെ ഈ കൊലയാളി ആശുപത്രിയെ സൂക്ഷിക്കുക!
വിദഗ്ദ്ധ ചികിത്സ തേടി മംഗലാപുരത്തേക്ക് വെച്ചു പിടിക്കുന്ന കാസര്‍കോട്ടുകാരാ, കണ്ണൂര്‍ക്കാരാ ഒരു നിമിഷം നിങ്ങളുടെ ശ്രദ്ധ ഇങ്ങോട്ട് തിരിക്കൂ. നിങ്ങളുടെ അയല്‍പ്പക്ക വീടുകളില്‍ മംഗലാപുരത്തെ ആശുപത്രികള്‍ വരുത്തി വെച്ച ദുരിതങ്ങള്‍, തീരാ ദു:ഖങ്ങള്‍, നിങ്ങളുടെ ചിന്താ മണ്ഡലത്തില്‍ ഒരു അവബോധവും വരുത്തു ന്നില്ലേ?
ഹിംസ്രജന്തുക്കള്‍ അവയുടെ വിശപ്പടക്കാന്‍ വേണ്ടി മാത്രമാണ് മറ്റു മൃഗങ്ങളെ കൊല്ലുന്നത്. ജ്യോതി സര്‍ക്കിളി(അായലറസമൃ രശൃരഹല)നടുത്തുള്ള ആശുപത്രി ഭീമന് മനുഷ്യവധം ഒരു വിനോദത്തിനപ്പുറം മുഖ്യധനാഗമന മാര്‍ഗ്ഗം കൂടിയാണ്. ഈ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ ഒരു കശാപ്പു ശാല (ആൗരേവലൃ ടവീു) യാണ്. നിസ്സാര രോഗവുമായി വരുന്ന രോഗികളെ ഗിനിപ്പന്നികളാക്കി ജൂനിയര്‍ ഡോക്‌ടേഴ്‌സിന്റെയും വിദ്യാര്‍ത്ഥികളുടെയും കൈയ്യില്‍ വിട്ടു കൊടുക്കും. പുതിയ മരുന്നുകളും ചികിത്സാ രീതികളും ഈ രോഗികളില്‍ പരീക്ഷിച്ച് കൊന്ന് പത്താം നിലയിലുള്ള ഐ.സി.യു. എന്ന മോര്‍ച്ചറിയില്‍ തള്ളി ശ്വാസകോശത്തില്‍ ഓക്‌സിജന്‍ ട്യൂബ് ഘടിപ്പിച്ച് രോഗി വെന്റിലേറ്ററിലാണെന്ന് പറഞ്ഞ് ബന്ധുക്കള്‍ക്ക് ഭീമമായ ബില്ല് കൊടുക്കും. മൂന്ന് ദിവസം തള്ളി നീക്കിയാല്‍ ബില്ല് ഒന്നര ലക്ഷം രൂപ. ജീവനുള്ള രോഗിക്ക് ഒരു ദിവസം അഞ്ഞൂറു രൂപയുടെ പോലും ഓക്‌സിജന്‍ ആവശ്യമില്ല. ഈ ആശുപത്രിയിലെ ഐ.സി.യു. വില്‍ രോഗിയെ പ്രവേശിപ്പിച്ചാല്‍ എത്രയും പെട്ടെന്ന് ശേഷ ക്രിയകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തേണ്ടതാണ്.
എന്‍ഡോസ്‌കോപ്പിക്ക് ചികിത്സയ്ക്കിട യിലെ ഗുരുതര പിഴവു മൂലം തലച്ചോറിന് കാര്യമായ ക്ഷതം പറ്റി രക്ഷപ്പെടാന്‍ സാദ്ധ്യതയില്ലായെന്ന് ഡോക്ടര്‍ പ്രഖ്യാപിച്ച മുപ്പത്കാരനായ മൂത്രക്കല്ല് രോഗിക്ക് ഒരു മണിക്കൂറിന് ശേഷം കഇഡ വില്‍ നിന്ന് 55,000 രൂപയുടെ ബില്ലും ഒരു ലിസ്റ്റും വരുന്നു. ടൂത്ത് ബ്രഷ്, പേസ്റ്റ്, സോപ്പ്, തോര്‍ത്ത്, 100 മില്ലി പാരച്യൂട്ട് കോക്കനട്ട് ഓയില്‍, എന്നിവ ഉടനെ കൊണ്ടു വരണം. ലിസ്റ്റ് ഗ്രോസറിയില്‍ കൊടുക്കുമ്പോള്‍ കടക്കാരന്റെ പ്രതികരണം: “”രോഗി ഐ.സി.യു.വി ലാണോ? ഈ ലിസ്റ്റിലെ സാധനങ്ങള്‍ സ്റ്റാഫിന് വേണ്ടിയാ. നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സാധനങ്ങള്‍ തരാം.’’ കച്ചവടക്കാരന് അനുകമ്പ. ആതുര സേവകന് കൊള്ളക്കരന്റെ കച്ചവട മന സ്ഥിതി! കോര്‍പ്പറേറ്റ് ഭീമന്‍ ലക്ഷങ്ങള്‍ കൊയ്യുമ്പോള്‍ സ്റ്റാഫ് നൂറുകള്‍ കൊയ്യുന്നു. കത്തുന്ന പുരയില്‍ നിന്ന് കിട്ടുന്ന കഴുക്കോലും ലാഭം. വൃക്ക രോഗ ബാധിതനായ ഇരുപത്തഞ്ചുകാരന്‍ കാസര്‍കോട് നിന്ന് ബസ് കയറിയത് ഈ ആശുപത്രിയിലേക്കാണ്.
ഡയാലിസിസ് ആരംഭിച്ചിരുന്നുവെങ്കില്‍ അഞ്ചുമുതല്‍ പത്തു വര്‍ഷം വരെ ആ യുവാവ് ജീവിക്കുമായിരുന്നു. ആ യുവാവില്‍ പുതിയ ചികിത്സ പരീക്ഷിച്ച് മൂന്ന് ദിവസം കൊണ്ട് കൊന്ന് ഒരുലക്ഷത്തിന് മുകളിലുള്ള സംഖ്യയ്ക്ക് ബില്ലു മടപ്പിച്ച് ആംബുലന്‍സില്‍ നാട്ടിലേക്ക് പാക്ക് ചെയ്തു. അപ്പന്റിക്‌സ് രോഗിയായ ഒരു സ്ത്രീയെ രണ്ടേ രണ്ട് ദിവസം കൊണ്ട് കൊന്ന് ഒരു ലക്ഷത്തിനടുത്തുള്ള സംഖ്യയ്ക്ക് ബില്ലുമടപ്പിച്ച് ആംബുലന്‍സില്‍ പാക്ക് ചെയ്തു.

തലശ്ശേരി ബാറിലെ ഒരു പ്രമുഖ അഭിഭാഷകന്റെ രക്തഗ്രൂപ്പ് തന്നെ മാറ്റി ബ്ലെഡ് ക്യാന്‍സറാണെന്ന് രോഗനിര്‍ണ്ണയം നടത്തുകയും തന്റെ രക്ത ഗ്രൂപ്പ് ഇതല്ലായെന്ന് പറഞ്ഞിട്ടും കണ്ടെത്തലില്‍ ഉറച്ച് നിന്നതിനാല്‍ അഭിഭാഷകന്‍ സ്വരം കടുപ്പിച്ചപ്പോള്‍ വീണ്ടും ടെസ്റ്റ് നടത്തി തെറ്റ് സമ്മതിച്ച സംഭവവും ഇതേ ആശുപത്രിയില്‍ തന്നെയാണ് ഉണ്ടായത്. ഇതുപോലെയുള്ള ആയിരക്കണക്കിന് സംഭവങ്ങള്‍.
മൃതദേഹത്തിന് മോചന ദ്രവ്യം മംഗലാപുരത്തെ മറ്റ് ആശുപത്രികളും മോശക്കാരല്ല.
തീവ്രവാദികള്‍ ജീവനുള്ള മല്‍ഷ്യരെ ബന്ധിയാക്കി മോചന ദ്രവ്യം ആവശ്യപ്പെടുമ്പോള്‍ മംഗലാപുരത്തെ ആശുപത്രികള്‍ മൃതദേഹം തടഞ്ഞുവെച്ച് മോചനദ്രവ്യം ആവശ്യപ്പെടുന്നു. മംഗലാപുരത്തെ ഒരാശുപത്രിയില്‍ ആഡംബര കാറില്‍ വന്നിറങ്ങിയ അത്യാസന്ന നിലയിലാ യിരുന്ന രോഗിയുടെ മൃതദേഹം വിട്ടുകിട്ടാന്‍ മുപ്പത്തിരണ്ട് ലക്ഷം രൂപ ക്യാഷ് കൗണ്ടറില്‍ അടക്കേണ്ടി വന്നു. കാസര്‍കോട്ടെ ഹൃദ്‌രോഗിയായിരുന്ന വ്യാപാരിയുടെ മൃതദേഹം വിട്ടുകിട്ടുന്നതിന് പമ്പ്‌വെല്ലിലെ പുതിയ ആശുപത്രിയില്‍ ബന്ധുക്കള്‍ ഏഴ്‌ലക്ഷം രൂപ അടച്ചു.

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മസ്തിഷ്‌ക്ക മരണം സംഭവിച്ച മദ്ധ്യവയസ് ക്കന്റെ മൃതദേഹം വെന്റിലേറ്ററില്‍ വെച്ച് 'നിസ്‌ക്കാര പള്ളി' ആശുപത്രി തട്ടിയത് മൂന്നരലക്ഷം രൂപ. ഒരു സിസേറിയന്‍ പ്രസവത്തിന് ഒരു ആശുപത്രി ഈടാക്കിയ ബില്ല് രണ്ട് ലക്ഷത്തി എഴുപതിനായിരം രൂപ. മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയോട് 14 ലക്ഷം രൂപ ചികിത്സാ ചിലവ് പറഞ്ഞ രോഗം എറണാകുളത്തെ പ്രമുഖ ന്യൂറോളജിസ്റ്റ് ടെസ്റ്റും മരുന്നുമടക്കം ആയിരം രൂപയില്‍ താഴെ തുകയ്ക്ക് ഭേദമക്കിക്കൊടുത്തു.
ബേക്കലില്‍ സ്‌റ്റേഡിയം തകര്‍ന്നപ്പോള്‍ മംഗലാപുരത്തെ ആശുപത്രികള്‍ക്ക് ചാകരയായിരുന്നു. പമ്പ്‌വെല്ലിനടുത്തുള്ള പുതിയ ആശുപത്രി യില്‍ അഡ്മിറ്റ് ചെയ്ത കുട്ടിയെ ഡിസ്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ബില്ല് ആറ് ലക്ഷം രൂപ. ഡോക്ടര്‍ തന്റെ ചാര്‍ജ്ജ് അമ്പതിനായിരം രൂപയാണെന്ന് നേരത്തെ പറഞ്ഞത് ബില്ലില്‍ ഒരു ലക്ഷത്തി ഇരുപതിനായിരമെന്ന് കണ്ടത് ചോദ്യം ചെയ്തപ്പോള്‍, കുട്ടിയുടെ പിതാവിന്റെ പരിചയക്കാരനായ ഡോക്ടര്‍ ഇടപെട്ട് മൊത്തം ബില്ല് മൂന്നര ലക്ഷമാക്കി കുറച്ചു കൊടുത്തു. (സ്‌കൂളില്‍ ചേര്‍ക്കുകയാണോ? പലതരം ഫീസുകളും അമിത ചാര്‍ജ്ജുകളും ഈടാക്കുന്നുണ്ട്.അതിനെതിരെയും ശബ്ദമുയര്‍ത്തണം).
മംഗലാപുരത്തെ കൊലയാളി ആശുപത്രി യുടെ കമ്മീഷന്‍ ഏജന്റുമാരായി കാസര്‍കോട്ടേയും, കാഞ്ഞങ്ങാട്ടേയും, പയ്യന്നൂരിലേയും ചില ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ തിരിച്ചറിയുക. കാസര്‍കോട്ട് നിന്നും മംഗലാപുരത്തേക്ക് ആംബുലന്‍സ് വാടക 1500രൂപ മുതല്‍ 2000/ രൂപ വരെയാണ് . മരണാസന്നനായ ഒരു രോഗിയെ മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ചാല്‍ ഹോസ്പിറ്റല്‍ അധികൃതര്‍ 2000രൂപ കവറിലാക്കി പാരിതോഷികം നല്‍കുമെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നു. മൃതദേഹത്തിന് ബില്ലിടുന്നത് കണ്ട് മനസ്സ് വ്രണപ്പെട്ട ഈ മനുഷ്യസ്‌നേഹി മംഗലാപുരത്തേക്കുള്ള യാത്രയില്‍ വഴിക്കുള്ള ആശുപത്രിയില്‍ കാണിച്ച് മരണം ഉറപ്പു വരുത്തി മൃതദേഹം തിരിച്ചു കൊണ്ടു വന്ന് എത്രയോ കുടുംബങ്ങളെ കടക്കെണിയില്‍ വീഴുന്നതില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്.
പാവങ്ങളെ സഹായിക്കാനെന്ന പേരിലുള്ള രാഷ്ട്രീയ സാമുദായിക സംഘടനകളുടെ ചാരിറ്റി ആംബുലെന്‍സുകള്‍ പകുതി ചാര്‍ജ്ജാണ് ഈടാ ക്കുന്നതെങ്കിലും അവര്‍ കൈപ്പറ്റിയ കമ്മീഷന്‍ രോഗിക്ക് കൈമാറിയ ചരിത്രമില്ല. മംഗലാപുരത്തെ ഡോക്ടറോട് ഡ്രൈവറുടെ കോഡ്ഭാഷ: 'സര്‍, ഒരു പിടക്കുന്നതുണ്ട്. എന്റേതെത്ര?'. ഡോക്ടറുടെ മറുപടി: 'മറ്റേ ആശുപത്രി പറഞ്ഞതിനേക്കാള്‍ 500 രൂപ കൂട്ടിക്കോ'. പ്രിയപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇഷ്ടപ്പടാത്തതും കൊലപ്പണം (ആഹീീറ ങീില്യ) ആഗ്രഹിക്കാത്തതും പരാതി നല്‍കുന്നതിന് വിഘാതമാകുന്നതിനാല്‍ ആശുപത്രി കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ അജയ്യരായി വിലസുന്നു.
നമുക്ക് ഈ ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടുന്നതില്‍ വേണ്ടി ശബ്ദമുയര്‍ത്താം.
1. ഓപ്പറേഷന്‍ തീയേറ്ററില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം തീവ്രവാദസ്‌ഫോടനം തടയുന്നതിന് തെരുവു കളിലും വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് റോഡുകളിലും, സി.സി. ടി.വി ക്യാമറ സ്ഥാപി ക്കുന്നതുപോലെ രാജ്യത്തെ എല്ലാ ആശുപത്രികളുടേയും ഓപ്പറേഷന്‍ തീയേറ്ററിനകത്തു ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ച് ഓപ്പറേഷന്‍ തീയേറ്ററുകളിലെ അരുംകൊലകള്‍ തടയണം.
2. ഐ.സി.യു.വിലും നിരീക്ഷണ ക്യാമറ: ഐ.സി.യു.വിനകത്തു നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് രോഗികളുടെ പരിചരണം ബന്ധുക്കള്‍ക്ക് നേരിട്ട് മനസ്സിലാക്കുന്നതിന് ഐസിയുവിന് പുറത്തുള്ള സിസി ടിവിയിലൂടെ 24 മണിക്കൂറും ദൃശ്യങ്ങള്‍ കാണിക്കാല്‍ള്ള നടപടികള്‍ ഉണ്ടാവണം.
3. നിയമനിര്‍മ്മാണം: ചികിത്‌സാ പിഴവുമൂലം മരണപ്പെടുന്ന രോഗികളുടെ ബന്ധുക്കളില്‍ നിന്ന് ബില്ല് ഈടാക്കുന്നത് നിയമം മൂലം തടയണം.
.4. വിജിലന്‍സ് പരിശോധന: ആശുപത്രി ഐ.സി.യു. കളില്‍ മാസത്തില്‍ ഒരു തവണയെങ്കിലും വിജിലന്‍സ് റൈഡുകള്‍ നടത്തി വെന്റിലേറ്റര്‍ തട്ടിപ്പിന്റെ പിന്നാമ്പുറങ്ങള്‍ കണ്ടെത്തണം.
5. സി.ബി.ഐ. അന്വേഷണം: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളില്‍ നടന്ന മരണങ്ങളെക്കുറിച്ച് സി.ബി.ഐ. അന്വേഷണം നടത്തണം.

ആം ആദ്മി ( പൊതു ജനം ) പ്രതികരിക്കില്ലേ?
കാസറഗോഡ് ജില്ലാ ജനകീയ നീതിവേദി
കാസറഗോഡ് ജില്ലാ ജനകീയ നീതിവേദി
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment