റോം: ഇറ്റലിയിലെ റിയെറ്റി നഗരത്തില്‍ ഒരു കന്യാസ്ത്രീ പ്രസവിച്ചു. പ്രസവിക്കുക മാത്രമല്ല കുഞ്ഞിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പേരിന്റെ ചുവടുപിടിച്ച് ഫ്രാന്‍സിസ്‌കോ എന്ന് പേരിടുകയും ചെയ്തിരിക്കുകയാണ് ഈ മുപ്പത്തിയൊന്നുകാരി. വെള്ളിയാഴ്ച രാത്രിയാണ് അസഹ്യമായ വയറുവേദന അനുഭവപ്പെട്ട വെനസ്വേല സ്വദേശിയായ കന്യാസ്ത്രീ ആസ്പത്രിയിലെത്തിയത്. വൈകാതെ ഒന്‍പത് പൗണ്ട് ഭാരമുള്ള ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഗര്‍ഭിണിയാണെന്ന കാര്യം തനിക്ക് അറിയില്ലെന്നാണ് കന്യാസ്ത്രീ പറയുന്നത്.
പ്രസവം വലിയ വിവാദത്തിന് വഴിവച്ചെങ്കിലും കുട്ടിയെ സ്വന്തമായി വളര്‍ത്താന്‍ തന്നെയാണ് കന്യാസ്ത്രീയുടെ തീരുമാനം. പ്രസവസമയത്ത് ആസ്പത്രിയില്‍ ഉണ്ടായിരുന്നവര്‍ അമ്മയ്ക്കും കുഞ്ഞിനുവേണ്ട വസ്ത്രങ്ങളും പണവും സ്വരൂപിച്ചുനല്‍കി.
റിയെറ്റിയിലെ കോംപൊമോറോയില്‍ വൃദ്ധസദനം നടത്തുന്ന ലിറ്റില്‍ ഡിസൈപ്പിള്‍സ് ഓഫ് ജീസസ് കോണ്‍വെന്റിലെ അംഗമാണിവര്‍ . ഇവര്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് കോണ്‍വെന്റിലെ മറ്റ് കന്യാസ്ത്രീകളും പറയുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment