Latest News

കോടതിയില്‍ കൊണ്ടുപോയ പ്രതികിണറ്റില്‍ച്ചാടി; പോലീസ് രക്ഷിച്ചു

മംഗലാപുരം: വിചാരണയ്ക്കായി കോടതിയില്‍ കൊണ്ടുപോയ പ്രതി തിരിച്ചുവരുന്നവഴി പോലീസിന്റെ കണ്ണുവെട്ടിച്ച് കിണറ്റില്‍ച്ചാടി. കിണറ്റില്‍ വെള്ളം കുറവായിരുന്നതിനാല്‍ ആത്മഹത്യാശ്രമം പാഴായി. പോലീസ് കിണറ്റിലിറങ്ങി ഇയാളെ രക്ഷിച്ചു.

കാവൂര്‍ സ്വദേശി ചന്ദ്രശേഖര്‍ പൂജാരി (36) ആണ് കിണറ്റില്‍ച്ചാടി മരിക്കാന്‍ ശ്രമിച്ചത്. ഭട്കല്‍, ഉഡുപ്പി, കുന്ദാപുര മേഖലകളില്‍ ഒട്ടേറെ മോഷണ, കവര്‍ച്ചക്കേസുകളില്‍ പ്രതിയാണിയാള്‍. അറസ്റ്റിലായതിനെത്തുടര്‍ന്ന് വിചാരണയ്ക്കായി കുന്ദാപുര കോടതിയില്‍ ശനിയാഴ്ച കൊണ്ടുപോയിരുന്നു. തിരിച്ചുവരവെ കോടതിവളപ്പിലെ കിണറ്റിലേക്ക് ചാടുകയായിരുന്നു.

കിണറിന് താരതമ്യേന ആഴവും കുറവായിരുന്നു. മുട്ടിനുമുകളില്‍ മാത്രമേ വെള്ളമുള്ളൂ. അതോടെ പൂജാരിയുടെ ശ്രമം പാളി. ഹെഡ് കോണ്‍സ്റ്റബിള്‍ ദിനേശ് ഉടന്‍ കിണറ്റിലിറങ്ങി. മറ്റുള്ളവരുടെ സഹായത്തോടെ ഇയാളെ മുകളിലേക്ക് കയറ്റി. ശരീരത്തില്‍ സാരമല്ലാത്ത പരിക്കുകളേറ്റ പൂജാരിയെ സര്‍ക്കാര്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. കുന്ദാപുര പോലീസ് പൂജാരിക്കെതിരെ ആത്മഹത്യാശ്രമത്തിനും കേസെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.