ന്യൂഡല്‍ഹി: സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് യുവാക്കള്‍ യാത്രക്കാരനെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. പുറത്തേക്കുവീണ യുവാവായ യാത്രക്കാരന്റെ കാലുകള്‍ അറ്റു. ഡല്‍ഹിയില്‍ സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരനായ ഗണേഷ് കുമാറിനാണ് (36) അക്രമത്തില്‍ പരിക്കേറ്റത്. ഫെരീദാബാദിലെ പാല്‍വാലില്‍ നിന്ന് എമു ട്രെയിനില്‍ വീട്ടിലേക്ക് പോകുകയായിരുന്നു ഗണേഷ് കുമാറും കുടുംബവും. ഭാര്യയുടെയും കുട്ടികളുടെയും മുന്നില്‍ വച്ചാണ് ഗണേഷിന് മര്‍ദ്ദനമേറ്റത്.
ഗണേഷ് കുമാറും കുടുംബവും ഇരുന്ന സീറ്റുകള്‍ക്ക് രണ്ടുയുവാക്കള്‍ തര്‍ക്കം ഉന്നയിച്ചു. സീറ്റ് തങ്ങള്‍ റിസര്‍വ് ചെയ്തതാണ് എന്നവകാശപ്പെട്ട് ഗണേഷ്‌കുമാറിനെയും കുടുംബത്തേയും എഴുന്നേല്‍പ്പിക്കാന്‍ യുവാക്കള്‍ ശ്രമിച്ചു. തര്‍ക്കം രൂക്ഷമായതിനെതുടര്‍ന്ന് യുവാക്കള്‍ ഗണേഷ് കുമാറിനെ മര്‍ദ്ദിച്ചശേഷം രണ്ടുമൊബൈല്‍ ഫോണുകള്‍ കവരുകയും 500 രൂപ പിടിച്ചുപറിക്കുകയും ചെയ്തു. പിന്നീട് ഗണേഷിനെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. പുറത്തേക്കുവീണ ഗണേഷിന്റെ ഇടത്തേ കാല് നഷ്ടപ്പെട്ടു.
എന്നാല്‍ അക്രമം നടക്കുമ്പോള്‍ പ്രതികരിക്കാന്‍ മറ്റ് യാത്രക്കാര്‍ തയാറായില്ല. ഇതാണ് സംഭവം വഷളാകാന്‍ കാരണമായത്. ഗണേഷ് കുമാറിനെ ലോക് നായക്ക് ജയപ്രകാശ് നാരായണന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment