Latest News

ഷുക്കൂര്‍ വധം: സി.ബി.ഐ. അന്വേഷണം ആരെ തൃപ്തിപ്പെടുത്താനെന്ന് ഹൈക്കോടതി

കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ. അന്വേഷണം ആരെ തൃപ്തിപ്പെടുത്താനാണെന്ന് ഹൈക്കോടതി. കേസില്‍ ശരിയായ പോലിസ് അന്വേഷണമാണ് നടന്നതെങ്കില്‍ സി.ബി.ഐ. അന്വേഷണം എന്തിനെന്നും ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ്. കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് പി സി ആത്തിക്ക നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി പരാമര്‍ശം.

കേസ് സി.ബി.ഐക്ക് വിട്ടതിനെതിരേ ടി വി രാജേഷ് എം.എല്‍.എ. കക്ഷിചേരാന്‍ നല്‍കിയ ഹരജിയും കോടതി ഇതോടൊപ്പം പരിഗണിച്ചു. സി.പി.എം. നേതാക്കളുടെ സമ്മര്‍ദ്ദംമൂലം പോലിസിന് ശരിയായ അന്വേഷണം നടത്താനാവുന്നില്ലെങ്കില്‍ ഭരിക്കാന്‍ സര്‍ക്കാരിന് അവകാശമെന്തെന്നും ഈ അവസ്ഥയില്‍ ക്രമസമാധാനപാലനം സാധ്യമാവുന്നതെങ്ങിനെയെന്നും കോടതി ചോദിച്ചു. കേസ് അട്ടിമറിക്കപ്പെടുന്നതായി വ്യക്തമായതിനാലാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടതെന്നാണു ഹരജിക്കാരിയുടെ അഭിഭാഷകന്‍ അറിയിച്ചത്.

എന്നാല്‍ പോലിസ് അന്വേഷണത്തിനെതിരായ ആരോപണം തെറ്റാണെന്നും മികച്ചതും സത്യസന്ധവുമായ രീതിയിലാണ് അന്വേഷണം നടത്തിയതെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണത്തില്‍ ആരുടെയും സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്ന് അറിയിച്ചതോടെയാണു പിന്നെ എന്തിനാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടതെന്നു കോടതി സര്‍ക്കാരിനോട് ആരാഞ്ഞത്.

അന്വേഷണത്തില്‍ പാളിച്ചകള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ടയാളുടെ മാതാവ് പരാതിനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസന്വേഷണം സി.ബി.ഐക്ക് വിട്ടതെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ സത്യസന്ധമായി അന്വേഷിച്ചെന്നു സര്‍ക്കാര്‍ പറയുന്ന കേസില്‍ കുറ്റപത്രം കോടതിയുടെ പരിഗണനയിലിരിക്കെ ഇങ്ങിനെ ചെയ്യേണ്ടതിന്റെ ആവശ്യമെന്താണെന്നും കോടതി ആരാഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.