ന്യൂഡല്‍ഹി : മരിക്കുന്നതിന്റെ തലേന്ന് സുനന്ദ പുഷ്കറും ശശി തരൂരും തമ്മില്‍ ഹോട്ടലില്‍ വച്ച് വാക്കേറ്റമുണ്ടായതായി ജീവനക്കാരുടെ മൊഴി. പലതവണ വിളിച്ചിട്ടും സുനന്ദ പുഷ്കര്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് താനാണ് ശശി തരൂരിനെ വിളിച്ചുവരുത്തിയതെന്ന് സഹായിയായ നാരായണ്‍സിങ് വെളിപ്പെടുത്തി. അമിതമായി മരുന്ന് ഉപയോഗിച്ചതാകാം സുനന്ദ പുഷ്കറിന്റെ മരണത്തിന് ഇടയാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരില്‍ ഒരാള്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
മരിക്കുന്നതിന്റെ തലേന്ന് സുനന്ദ പുഷ്കര്‍, ശശി തരൂരുമായി ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വച്ച് വഴക്കിട്ടിരുന്നതായാണ് സഹായികള്‍ സബ് ഡിവിഷണല്‍മജിസ്ട്രേറ്റിന് മൊഴി നല്‍കിയത്. വഴക്കിനെത്തുടര്‍ന്ന് തരൂര്‍സോഫയിലാണ് കിടന്നുറങ്ങിയതെന്നും ജീവനക്കാര്‍മൊഴിനല്‍കി. മരണം സംഭവിച്ച, വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്കും അഞ്ചരയ്ക്കും ജീവനക്കാര്‍സുനന്ദയെ വിളിച്ചെങ്കിലും വാതില്‍തുറന്നില്ല. ഏഴരയായിട്ടും സുനന്ദയുടെ മുറിയില്‍നിന്ന് പ്രതികരണങ്ങളൊന്നും ഇല്ലാത്തതിനാല്‍ശശി തരൂരിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും സഹായിയായ നാരായണന്‍സിങ് ഒരു ഇംഗീഷ് ദിനപത്രത്തോടു പറഞ്ഞു.
അകത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ഹോട്ടലില്‍നിന്ന് മറ്റൊരു താക്കോല്‍വാങ്ങിയാണ് മുറി തുറന്നത്. ഡോക്ടര്‍മാരെ വിളിക്കാനും പൊലീസിനെ അറിയിക്കാനും ശശി തരൂര്‍തന്നെയാണ് നിര്‍ദേശം നല്‍കിയതെന്നും നാരായണ്‍സിങ് പറഞ്ഞു.
അകത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ഹോട്ടലില്‍നിന്ന് മറ്റൊരു താക്കോല്‍വാങ്ങിയാണ് മുറി തുറന്നത്. ഡോക്ടര്‍മാരെ വിളിക്കാനും പൊലീസിനെ അറിയിക്കാനും ശശി തരൂര്‍തന്നെയാണ് നിര്‍ദേശം നല്‍കിയതെന്നും നാരായണ്‍സിങ് പറഞ്ഞു.
അതിനിടെ മരുന്നിന്റെ അമിത ഉപയോഗം മൂലമാകാം സുനന്ദയുടെ മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരിലൊരാളായ ആദര്‍ശ് കുമാര്‍വെളിപ്പെടുത്തി. അല്‍പ്രാക്സ് എന്ന മരുന്നിന്റെ പായ്ക്കറ്റുകള്‍പൊലീസ് സുനന്ദ പുഷ്കറിന്റെ മുറിയില്‍നിന്ന് കണ്ടെത്തിയിരുന്നു. വിഷാദവും മാനസിക സംഘര്‍ഷങ്ങളും ലഘൂകരിക്കാന്‍ഉപയോഗിക്കുന്ന മരുന്നാണ് ഇത്. ഈ മരുന്നിന്റെ അമിത ഉപയോഗം മരണത്തിനിടയാക്കാമെന്നാണ് വിലയിരുത്തല്‍. ആന്തരികാവയവങ്ങളുടെ രാസപരശോധനാ ഫലം പുറത്തുവരാതെ മരണകാരണം സ്ഥിരീകരിക്കാന്‍കഴിയില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment