Latest News

നാട്ടുകാര്‍ നോക്കിനില്‍ക്കെ വയോധികന്‍ തീവണ്ടിതട്ടി മരിച്ചു

ഉദുമ: നാട്ടുകാര്‍ നോക്കിനില്‍ക്കെ കോട്ടിക്കുളം റെയില്‍വേസ്‌റ്റേഷന് മുന്നില്‍ എഴുപത്തിയഞ്ചുകാരന്‍ തീവണ്ടിതട്ടി മരിച്ചു. പള്ളിക്കര പനയാലിലെ അടുക്കാടുക്കം കൃഷ്ണന്‍ നായരാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. മീന്‍വാങ്ങി വീട്ടിലേക്കുപോകാന്‍ പാളംമുറിച്ചുകടക്കുമ്പോള്‍ മംഗലാപുരം ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന തീവണ്ടി തട്ടുകയാണുണ്ടായത്.
ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: ലത, സാവിത്രി, ജയദേവന്‍ (ഗള്‍ഫ്), സുമതി, സുനിത.
മരുമക്കള്‍: കുഞ്ഞിരാമന്‍, കുഞ്ഞമ്പു, വിദ്യ, വാരിജാക്ഷന്‍, ചന്ദ്രന്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.