Latest News

രണ്ടുദിവസംകൊണ്ട് അപ്പീലിലൂടെ അക്ഷത നേടിയത് സംസ്ഥാനതലത്തിലേക്കുള്ള നൃത്തവഴി


കുമ്പള: അപ്പീലിനൊരു താളക്രമമുണ്ടെങ്കില്‍ അക്ഷതയുടെ ചുവടുകള്‍ ആ താളത്തെ തോല്പിച്ചെന്നുതന്നെ പറയണം. മത്സരിച്ച രണ്ടു നൃത്തയിനങ്ങളിലും അപ്പീലിലൂടെയാണ് കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവറിലെ അക്ഷത കെ.ദിനേശ് കുമ്പളയിലെ കലോത്സവവേദിയിലെത്തിയത്. ഫലം, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും ഒന്നാംസ്ഥാനക്കാരി.

ബുധനാഴ്ച രാത്രി വൈകി നടന്ന മോഹിനായട്ടമത്സരത്തില്‍ ഹൊസ്ദുര്‍ഗ് ഉപജില്ലയില്‍നിന്ന് അപ്പീല്‍കൊടുത്താണ് മത്സരിച്ചത്. മത്സരഫലം വന്നപ്പോള്‍ അക്ഷതയ്ക്ക് സന്തോഷക്കണ്ണീര്‍.

വ്യാഴാഴ്ച രാവിലെ നടന്ന ഭരതനാട്യമത്സരത്തില്‍ സ്‌കൂള്‍തലത്തില്‍നിന്നേ അപ്പീല്‍നല്കിയാണെത്തിയത്. രണ്ടുദിവസംകൊണ്ട് അപ്പീലിലൂടെ അക്ഷത നേടിയത് സംസ്ഥാനതലത്തിലേക്കുള്ള നൃത്തവഴി. എം.വി.കൃഷ്ണന്‍ പയ്യന്നൂരും കലാമണ്ഡലം അജിതയുമാണ് ഈ പത്താംക്ലാസുകാരിയുടെ നൃത്തഗുരുക്കള്‍.

കഴിഞ്ഞ സംസ്ഥാനതലത്തില്‍ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി ഇനങ്ങളില്‍ അക്ഷത മത്സരിച്ചിരുന്നു. മൂന്നിനങ്ങളിലും എ ഗ്രേഡും ലഭിച്ചു. അതിനു തൊട്ടുമുമ്പത്തെ വര്‍ഷം സംസ്ഥാനത്ത് കുച്ചുപ്പുടിയില്‍ എ ഗ്രേഡ് ലഭിച്ചിരുന്നു. ഇത്തവണ അക്ഷതയ്ക്ക് കുമ്പളയില്‍ ബാക്കിയുള്ളതും കുച്ചുപ്പുടിച്ചുവടുകളാണ്.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.