Latest News

ഫുട്‌ബോള്‍ ഇതിഹാസം യുസേബിയോ അന്തരിച്ചു

ലിസ്ബണ്‍ : ഫുട്‌ബോള്‍ ഇതിഹാസം യുസേബിയോ (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പോര്‍ച്ചുഗലിലെ ലിസ്ബണിലായിരുന്നു അന്ത്യം. ഒരു വര്‍ഷമായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

പോര്‍ച്ചുഗല്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരനായിരുന്നു അദ്ദേഹം. 1966-ലെ ലോകകപ്പില്‍ ടോപ്‌സ്‌കോററായി ടീമിനെ സെമിഫൈനലില്‍ എത്തിച്ചത് അദ്ദേഹമാണ്. 715 മത്സരങ്ങളില്‍ നിന്ന് 727 ഗോളുകളാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. 1965-ലെ യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയറായിരുന്നു.

പോര്‍ച്ചുഗീസ് കോളനിയായിരുന്ന മൊസാംബിക്കിലാണ് കറുത്ത പുലി, കറുത്ത മുത്ത് എന്ന പേരിലൊക്കെ അറിയപ്പെട്ടിരുന്ന യുസേബിയോ ജനിച്ചത്. 2004-ല്‍ യുഫായുടെ സുവര്‍ണജൂബിലി ആഘോഷത്തില്‍ ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരില്‍ ഏഴാമനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.