കൊച്ചി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അത്ഭുതം കാട്ടിയ ആം ആദ്മി പാര്‍ട്ടിയിലേക്ക് കേരളത്തില്‍ നിന്നും നിരവധി പ്രമുഖര്‍ അണിചേരുന്നു. എഴുത്തുകാരി സാറാ ജോസഫിന് പിന്നാലെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയ കെ. എം ഷാജഹാനും ആം ആദ്മി പാര്‍ട്ടിയില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചു.
ആം ആദ്മി പാര്‍ട്ടിക്ക് സമൂഹത്തില്‍ പലതും ചെയ്യാന്‍ കഴിയുമെന്നും ഇടതു വലതു സഖ്യങ്ങള്‍ അഴിമതിക്ക് അനുകൂലമാണെന്നും പല കാര്യങ്ങളിലും പരസ്പരം കൈകോര്‍ത്താണ് മുന്നോട്ട് പോകുന്നതെന്നും കെ എം ഷാജഹാന്‍ വ്യക്തമാക്കി. വിഎസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ ഷാജഹാനെ 2006ല്‍ സിപിഎമ്മില്‍ നിന്നും പുറത്താക്കിയിരുന്നു.
ഷാജഹാനൊപ്പം ആദിവാസി ഗോത്രമഹാസഭാ നേതാക്കളായ സികെ ജാനുവും ഗീതാനന്ദനും ആം ആദ്മിയില്‍ ചേരുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം, അവര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. എഴുത്തുകാരന്‍ എന്‍ പ്രഭാകരനുള്‍പ്പെടെ സമൂഹത്തിലെ നിരവധി പ്രമുഖര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചതായി ഷാജഹാന്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Aam Aadmi Party
No comments:
Post a Comment