Latest News

പെണ്‍ സുഹൃത്തിന്റെ നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ട യുവാവ് പിടിയില്‍

മംഗലാപുരം: ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കോളേജ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് യാസിര്‍(22)ആണ് പിടിയിലായത്. ഈ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാനും പ്രചരിപ്പിക്കാനും കൂട്ടു നിന്ന യുവാവിന്റെ കാമുകിയെയും പോലീസ് തിരയുന്നു. ഇവര്‍ ദുബായിലാണ് ഇപ്പോഴുള്ളത്.

സംഭവത്തെപറ്റി പോലീസ് പറയുന്നതിങ്ങനെ ഒരുവര്‍ഷത്തോളമായി ഈ യുവതിയുമായി യാസിറിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇരുവരും പലയിടങ്ങളിലും വെച്ച് കണ്ടുമുട്ടുകയും യുവതിയുടെ നഗ്നഫോട്ടോകള്‍ നിര്‍ബന്ധിച്ചെടുപ്പിച്ചതായി പറയുന്നു. എന്നാല്‍ ദുബായിലുള്ള യാസിറിന്റെ കാമുകി ഈ വിവരമറിയുകയും യാസിറും കാമുകിയും ചേര്‍ന്ന് യുവതിയുടെ നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും പ്രചരപ്പിക്കുകയായിരുന്നു..

ഈ ചിത്രങ്ങള്‍ വ്യാപകമായി സൈബര്‍ലോകത്ത് ഓടിത്തുടങ്ങിയതോടെ പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യാസിര്‍ പിടിയിലായത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കാമുകിയെ ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന് അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് തുടങ്ങിക്കഴിഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.