Latest News

മഅദനി വിഷയത്തില്‍ കേരള നിയമസഭ സംയുക്തപ്രമേയം പാസാക്കണം : പി ഡി പി

കാസര്‍കോട് : ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിയുടെ മോചനത്തിനായി കേരള നിയമസഭ സംയുക്ത പ്രമേയം പാസാക്കണമെന്ന് സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സാബാഹി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

കടുത്ത രോഗബാധിതനായി കഴിയുന്ന അബ്ദുല്‍നാസര്‍ മഅദനിയുടെ വിഷയത്തില്‍ കേരളത്തിലെ മുന്നണികള്‍ സ്വീകരിക്കുന്ന സമീപനം എന്തെന്ന് വ്യക്തമാക്കണം. ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പാര്‍ട്ടി നിലപാട് സ്വീകരിക്കുന്നതെന്നും മഅദനിക്ക് നീതി ലഭ്യമാക്കുന്ന വിഷയത്തില്‍ ബി ജെ പി യേക്കാള്‍ ക്രൂരമായ സമീപനമാണ് കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന എ ഐ സി സി യുടെ തീരുമാനത്തെ പാര്‍ട്ടി സ്വാഗതം ചെയ്യുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ നിലപാട് ഇതു യാഥാര്‍ത്ഥ്യമാകുമോ എന്ന് പാര്‍ട്ടി സംശയിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് ബെള്ളൂര്‍, ജില്ലാ പ്രസിഡണ്ട് എ കെ ഇ അബ്ബാസ്, സെക്രട്ടറി യൂനുസ് തളങ്കര, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം എം കെ സിദ്ധിഖ്, ജില്ലാ നേതാക്കളായ ബദറുദ്ദിന്‍ കറന്തക്കാട്, ഡോ. അബു നൗഫല്‍ സിദ്ധിഖ് എന്നിവരും സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.