പാലക്കാട്: നഗരത്തിലെ ട്രാഫിക് ഡ്യൂട്ടിക്കിടെ സിഗ്‌നല്‍ മറികടന്നുവന്ന കാറിടിച്ച് പരിക്കേറ്റ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ജില്ലാആസ്പത്രിയില്‍ ചികിത്സയില്‍.
എന്നാല്‍, ഡിസംബര്‍ 30ന് നടന്ന സംഭവം പോലീസ് തന്നെ മറച്ചുവെച്ചു. പാലക്കാട് ട്രാഫിക് പോലീസ്‌സ്റ്റേഷനിലെ മെഹര്‍ബാനാണ് (45) ചികിത്സയിലുള്ളത്. ഇതേ സ്റ്റേഷനില്‍ തന്നെ ജോലി ചെയ്യുന്ന സിവില്‍ പോലീസ് ഓഫീസര്‍ പടിഞ്ഞാറേ യാക്കര അമ്പലപ്പുറത്ത് കരീമിന്റെ ഭാര്യയാണ് മെഹര്‍ബാന്‍. ഇവരെ കാണാനെത്തിയ നാട്ടുകാരാണ് വിവരം പുറത്തുവിട്ടത്.
പ്രതിയെ നിസ്സാരകുറ്റം ചുമത്തി പോലീസ് ജാമ്യത്തില്‍ വിട്ടതായി പരാതിയുണ്ട്. സംഭവത്തില്‍ പോലീസുകാര്‍ക്കിടയില്‍ പ്രതിഷേധം പുകയുകയാണ്. 30ന് രാവിലെ പത്തേകാലോടെ മിഷന്‍ സ്‌കൂള്‍ ജങ്ഷനിലായിരുന്നു സംഭവം. ഗതാഗതം നിയന്ത്രിക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിന്റെ ഭാഗത്തുനിന്ന് വന്ന കാര്‍ മെഹര്‍ബാന്‍ തടഞ്ഞു. പക്ഷേ, നിര്‍ത്താതെ മുന്നോട്ടെടുത്ത കാര്‍ ഇവരുടെ ഇടതുപാദത്തിലൂടെ കയറിയിറങ്ങി.

പോലീസുകാരി താഴെവീണത് കണ്ടിട്ടും കാര്‍ നിര്‍ത്തിയില്ല. സ്ഥലത്തുള്ള ഓട്ടോഡ്രൈവര്‍മാരാണ് കാറിന്റെ നമ്പര്‍ കുറിച്ചെടുത്തത്. പിന്നീട് കാര്‍ ഓടിച്ചിരുന്ന ശേഖരീപുരം രാജാമണി നിവാസിലെ ബാലസുബ്രഹ്മണ്യനെ പോലീസ് പിടികൂടി. എന്നാല്‍, അലക്ഷ്യമായ ഡ്രൈവിങ്ങിനാണ് കേസെടുത്തത്. രാഷ്ര്ടീയ സ്വാധീനമാണ് ഇതിന് പിന്നിലെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.
30ന് രാത്രി മാധ്യമപ്രവര്‍ത്തകര്‍ ട്രാഫിക് പോലീസില്‍ വിളിച്ചപ്പോഴും സംഭവങ്ങളൊന്നുമില്ലെന്നാണ് അറിയിച്ചത്. വകുപ്പിലെ ഒരു ജീവനക്കാരിക്ക് പരിക്കേറ്റിട്ടും പോലീസ് അധികൃതര്‍ സംഭവം മറച്ചുവെച്ചതില്‍ ദുരൂഹതയുണ്ട്. പാലക്കാട് വനിതാപോലീസിലെ അറിയപ്പെടുന്ന 'റെയ്ഡര്‍' കൂടിയാണ് മെഹര്‍ബാന്‍. കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ ബന്ധപ്പെട്ടതായും ഇവരുടെ സുഹൃത്തുക്കള്‍ പറയുന്നു.
കേസെടുത്തിട്ടുണ്ടെന്നും പരിക്ക് ഗുരുതരമല്ലാത്തതിനാലാണ് സംഭവത്തിന് വേണ്ടത്ര ഗൗരവം നല്‍കാതിരുന്നതെന്നും ട്രാഫിക് എസ്.ഐ. കെ. വേലായുധന്‍ പറഞ്ഞു. എന്നാല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പരിക്കേറ്റെന്നറിഞ്ഞിട്ടും വാഹനമോടിച്ചുപോയതിനും കേസെടുക്കാത്തതില്‍ ദുരൂഹതയുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Trafic Police
No comments:
Post a Comment