കോട്ടയം: കോഴിക്കോട്ട് നാടോടി സ്ത്രീക്കൊപ്പം കണ്ടെത്തിയ ഒമ്പതു വയസുകാരനെ വിറ്റ പിതാവിനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ കൂടൂതല്‍ കുട്ടികളെ വിറ്റിട്ടുള്ളതായി നടത്തിയ വെളിപ്പെടുത്തല്‍ പോലീസിനെ ഞെട്ടിച്ചു. തന്റെ മറ്റൊരു പെണ്‍കുട്ടിയെയും ഇയാള്‍ ഇതുപോലെ വില്‍പന നടത്തിയെന്നാണ് ഏലപ്പാറയില്‍ നിന്ന് പോലീസ് കസ്റ്റഡയിലെടുത്തപ്പോള്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരം.
മണിമല ആലപ്ര മണിമലവീട്ടില്‍ സോമനാഥപ്പണിക്കരെ (55)യാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്.സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. ഇയാളെ പിന്നീട് കോഴിക്കോട് പോലീസിന് കൈമാറി. കോഴിക്കോട്ട് നാടോടി സ്ത്രീക്കൊപ്പം കാണപ്പെട്ട കുട്ടിയെ കൈമാറിയത് താനാണെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് നാലുമാസം പ്രായമുണ്ടായിരുന്ന പെണ്‍കുഞ്ഞിനെയും ഇത്തരത്തില്‍ ഇയാള്‍ വിറ്റതായും പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഏലപ്പാറയിലെ ഒരു ലയത്തില്‍ നിന്നാണ് സോമനാഥപണിക്കരെ പോലീസ് കണ്ടെത്തി പിടികൂടിയത്.
ഇതിനകം നാലു വിവാഹം കഴിച്ചെന്നും നാലു വിവാഹത്തിലുമായി പന്ത്രണ്ടോളം കുട്ടികളുണ്ടെന്നും ഇയാള്‍ പറയുന്നു. ഇതില്‍ രണ്ടു പേരെ വിറ്റുവെന്നാണ് ഇയാള്‍ ഇപ്പോള്‍ പോലീസിനു നല്കിയ മൊഴി. ഒരു പെണ്‍കുട്ടിയെ പണമൊന്നും വാങ്ങാതെ നല്കിയെന്നും ആണ്‍കുട്ടിക്ക് അയ്യായിരം രൂപ ലഭിച്ചെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ ഇയാളുടെ കഥ കേട്ട പോലീസ് പറയുന്നത് രണ്ടിലധികം കുട്ടികളെ ഇയാള്‍ വില്‍പന നടത്തിയിട്ടുണ്ടാകുമെന്നാണ്.
എന്നാല്‍ കോഴിക്കോട്ട് കണ്ടെത്തിയ ഒന്‍പതു വയസുകാരന്റെ മാതാവിനെ കണ്ടെത്താനായില്ല. സോമനഥപണിക്കര്‍ക്കൊപ്പം ഇപ്പോള്‍ മറ്റൊരു സ്ത്രീയാണുള്ളത്. കാഞ്ഞിരപ്പള്ളി പോലീസിനോട് സോമനാഥ പണിക്കര്‍ പറഞ്ഞതിങ്ങനെ: ക്ഷേത്രങ്ങളില്‍ താല്‍ക്കാലികമായി ജോലി ചെയ്തിരുന്ന സോമനാഥപ്പണിക്കര്‍ 33 വര്‍ഷം മുമ്പ് വിവാഹിതനായി ഭാര്യ രാധാമണിക്കൊപ്പം ആലപ്രയില്‍ താമസിക്കുകയായിരുന്നു. ആലപ്രയില്‍ താമസിക്കുന്ന സമയത്ത് ഇവരുടെ വീടിനടുത്ത് രാജു- ആനന്ദവല്ലി ദമ്പതികള്‍ താമസിച്ചിരുന്നു. ബ്രോക്കര്‍ ജോലി ചെയ്തിരുന്ന രാജു 12 വര്‍ഷം മുമ്പ് അര്‍ബുദ രോഗ ബാധിതനായി മരിച്ചതോടെ ആനന്ദവല്ലി സോമനാഥപ്പണിക്കര്‍ക്കൊപ്പം കൂടി. ഇതോടെ ആദ്യഭാര്യ രാധാമണി ഇയാളെ വിട്ടുപോയി. ഈ ബന്ധത്തില്‍ രണ്ട് ആണ്‍ മക്കളുണ്ട്.
ആനന്ദവല്ലി സോമനാഥപ്പണിക്കര്‍ക്കൊപ്പം ചേരുമ്പോള്‍ മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും മക്കളായി ഉണ്ടായിരുന്നു. സോമനാഥപ്പണിക്കര്‍ - ആനന്ദവല്ലി ബന്ധത്തില്‍ മൂന്ന് കുട്ടികളുണ്ടായി. ഇതിനിടെ ഇവര്‍ രണ്ടുവര്‍ഷക്കാലം പത്തനംതിട്ട കുമ്പഴയിലെ മൈലാടുംപാറയില്‍ താമസിച്ചിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍വച്ചുണ്ടായ പെണ്‍കുഞ്ഞിനെ നാലുമാസം പ്രായമായപ്പോള്‍ സമീപത്തെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് നല്‍കിയിരുന്നു. ഇതിന് പ്രതിഫലമൊന്നും വാങ്ങിയില്ല. തുടര്‍ന്ന് ഇവര്‍ വീണ്ടും ആലപ്രയില്‍ തിരിച്ചെത്തി. ഇവിടെവച്ചുണ്ടായ മകനെയാണ് ഷാഹിദക്കു വിറ്റത്.
എഴുമറ്റൂര്‍ സ്വദേശിയായ അലിയെന്ന ആള്‍ മുഖേനെയാണ് കുട്ടികളില്ലാതിരുന്ന ഷാഹിദക്ക് മൂന്നു മാസം പ്രായമായ ആണ്‍കുഞ്ഞിനെ വെണ്ണിക്കുളത്തെ ഒരു ഹോട്ടലില്‍ വച്ചു കൈമാറിയത്. ഇതിനു പ്രതിഫലമായി 5000 രൂപ ഷാഹിദ സോമനാഥപ്പണിക്കര്‍ക്കു നല്‍കിയിരുന്നു. കൈമാറ്റം ചെയ്ത കുട്ടിയുടെ പേര് ജിഷ്ണു എന്നായിരുന്നു. തുടര്‍ന്ന് സോമനാഥപ്പണിക്കര്‍ കാഞ്ഞിരപ്പള്ളി ഫയര്‍സ്റ്റേഷനു സമീപത്തായി വാടകയ്ക്കു താമസിക്കുകയായിരുന്നു. ഏഴു മാസം വാടക കുടിശികയായതോടെ ഇവര്‍ ഏലപ്പാറക്കു കടക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kottayam, Child, Police, Case
No comments:
Post a Comment