പയ്യന്നൂര്‍: സ്വര്‍ണമാല പൊട്ടിച്ചെടുക്കാനുള്ള ശ്രമം ചെറുത്ത സ്ത്രീയെ കഴുത്തുഞെരിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ബംഗാള്‍ സ്വദേശിയെ പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തു.
ബംഗാള്‍ സ്വദേശി മാണിക് ഓറയെ(32)യാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച കാങ്കോല്‍- ആലപ്പടമ്പ് പഞ്ചായത്ത് ഓഫീസിനു സമീപത്തുവെച്ച് പടിഞ്ഞാറേ പുരയിലെ രാധയെ കൊല്ലാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
പഞ്ചായത്ത് ഓഫീസിലേക്ക് വന്ന രാധ തിരിച്ചു പോകുന്നതിനിടയിലാണ് സംഭവം. മാല പൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ രാധ ബഹളം വെക്കുകയായിരുന്നു. അപ്പോഴായിരുന്നു അക്രമി കഴുത്തു ഞെരിച്ചത്.
ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ യുവാവ് ഓടിപ്പോയെങ്കിലും
പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. നാട്ടില്‍ കെട്ടിടനിര്‍മാണ ജോലിക്കെത്തിയതായിരുന്നു മാണിക്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Payyannur, Robbery Attempt, Police, Case, Arrested

No comments:
Post a Comment