മംഗലാപുരം: നാലുവര്‍ഷമായി ഉള്ളാള്‍ മദൂരിലെ ഒരു സ്ത്രീയെ അലട്ടിയ പനിയുടെയും നീര്‍ക്കെട്ടിന്റെയും കാരണം കണ്ടെത്തി. വയറ്റിലെ കത്രിക. 2010 ഫിബ്രവരി 22-ന് മംഗലാപുരത്തെ ഒരു നഴ്‌സിങ് ഹോമിലായിരുന്നു ഇവരുടെ ശസ്ത്രക്രിയ. ഉള്ളാള്‍ കൊടേക്കാര്‍ ബീരിക്കടുത്ത മദൂര്‍ സ്വദേശിനിയാണ് ഗര്‍ഭപാത്രം നീക്കാന്‍ ശസ്ത്രക്രിയ നടത്തിയത്.
തുടര്‍ന്ന് പനി, നീര്‍ക്കെട്ട്, വേദന തുടങ്ങിയ പ്രശ്‌നങ്ങളുണ്ടായി. ഒട്ടേറെ ചികിത്സയും ചെയ്തു. ഗര്‍ഭപാത്രം നീക്കിയാലുണ്ടാകുന്ന പ്രശ്‌നങ്ങളാണിവയെന്നാണ് പ്രസ്തുത ആസ്പത്രിയില്‍നിന്ന് അറിയിച്ചതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, അസ്വസ്ഥതകള്‍ ഒട്ടും കുറയാതായപ്പോള്‍ മറ്റൊരു ഡോക്ടറെ കണ്ടു. അദ്ദേഹം അരക്കെട്ടിന്റെ എക്‌സ്‌റേയെടുക്കാന്‍ നിര്‍ദേശിച്ചു. അങ്ങനെയാണ് കത്രിക കണ്ടെത്തിയത്.
ശസ്ത്രക്രിയ നടത്തിയ ആസ്പത്രിയെത്തന്നെ അവര്‍ സമീപിച്ചു. കത്രിക സൗജന്യമായി ശസ്ത്രക്രിയചെയ്ത് നീക്കിത്തരാമെന്നും സംഭവം പുറത്തുപറയരുെതന്നുമായിരുന്നു അവര്‍ പറഞ്ഞതെന്ന് സ്ത്രീയുടെ വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍, വീട്ടുകാര്‍ വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഉടന്‍ പോലീസിനും ആരോഗ്യവകുപ്പിനും പരാതിനല്കുമെന്ന് ഇവര്‍ വ്യക്തമാക്കി.
ഇവര്‍ക്ക് ശസ്ത്രക്രിയ നടത്തിയത് ഗര്‍ഭപാത്രം സ്ഥിതിചെയ്യുന്ന ഇടുപ്പിന്റെ മധ്യഭാഗത്താണെന്നും എക്‌സ്‌റേയില്‍ കത്രിക കണ്ടെത്തിയത് ഒരു വശത്തായാണെന്നുമാണ് ശസ്ത്രക്രിയചെയ്ത ഡോക്ടര്‍ പറഞ്ഞത്. വീണ്ടും ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ സംഭവിച്ചതെന്താണെന്ന് അറിയാനാവൂ എന്നാണ് ഡോക്ടറുടെ വാദം.

Keywords: Manglore, Karnadaka, Ullal, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment