കോഴിക്കോട്: ജയിലില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച കേസില്‍ കൊടി സുനി ഉള്‍പ്പെടെ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ആറു പ്രതികളെ അറസ്റ്റുചെയ്തു. ഇവരെ വെള്ളിയാഴ്ച ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (മൂന്ന്) കോടതിയില്‍ ഹാജരാക്കും.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതികളായ കെ.കെ. മുഹമ്മദ് ഷാഫി, ടി.കെ. രജീഷ്, കിര്‍മാണി മനോജ്, കെ. ഷിനോജ്, സി. രജിത്ത് എന്നിവരാണ് കൊടി സുനിക്കു പുറമെ അറസ്റ്റിലായവര്‍. ടി.പി. കേസില്‍ റിമാന്‍ഡിലുള്ള ഇവരുടെ അറസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥനായ കസബ സി.ഐ. എന്‍.ബിശ്വാസ് ജില്ലാ ജയിലിലെത്തി രേഖപ്പെടുത്തുകയായിരുന്നു. ഇതിനുള്ള അനുമതി ഉച്ചയ്ക്കാണ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (മൂന്ന്) ടിറ്റി ജോര്‍ജ് നല്‍കിയത്.
ടി.പി. കേസില്‍ റിമാന്‍ഡിലുള്ള പ്രതികള്‍ ജയിലിനുള്ളില്‍വെച്ച് മൊബൈല്‍ഫോണുകള്‍ ഉപയോഗിച്ചെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിങ്ങുകള്‍ നടത്തിയെന്നുമാണ് കേസ്. ഡിസംബര്‍ രണ്ടിന് ഒരു ചാനല്‍ പുറത്തുവിട്ട വാര്‍ത്തയെത്തുടര്‍ന്നാണ് കസബ പോലീസ് കേസെടുത്തത്. ഇതേദിവസം, ചാനല്‍ ലേഖകന്‍ കേസിലെ പ്രതിയായ മുഹമ്മദ് റാഫിയുമായി ഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരേഖയും പുറത്തുവിട്ടിരുന്നു. ഈ ഫോണ്‍സംഭാഷണത്തിന്റെ ശബ്ദരേഖ, ജയിലില്‍നിന്ന് കണ്ടെടുത്ത പത്ത് മൊബൈല്‍ ഫോണുകള്‍, ഇവയില്‍ ഉണ്ടായിരുന്ന സിംകാര്‍ഡുകളില്‍ നിന്ന് പുറത്തേക്കുപോയ കോളുകളുടെ വിവരങ്ങള്‍, ഇവരുടെ കോളുകള്‍ സ്വീകരിച്ചവരുടെ മൊഴികള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍.
കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് (മാനേജ്‌മെന്‍റ്) ആക്ട് 2010-ലെ 86 (1, 2, 3) വകുപ്പുകള്‍പ്രകാരമാണ് ആറുപേരെ കേസില്‍ പ്രതിചേര്‍ത്തത്. മാഹി ഇരട്ടക്കൊലക്കേസില്‍ പ്രതിയായ ഫൈസല്‍ കൈമാറിയ സിംകാര്‍ഡ് ഉപയോഗിച്ചാണ് മുഹമ്മദ് ഷാഫിയും മറ്റുള്ളവരും ജയിലിനുള്ളില്‍നിന്ന് പുറത്തേക്ക് ഫോണ്‍ചെയ്തതെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരട്ടക്കൊലക്കേസില്‍ തലശ്ശേരി കോടതിയില്‍ ഷാഫിയെ ഹാജരാക്കിയപ്പോഴാണ് ഫൈസല്‍ സിംകാര്‍ഡ് കൈമാറിയത്.
അന്വേഷണസംഘത്തില്‍ എസ്.ഐ.മാരായ ടി.എം. ശിവദാസ്, കെ.ശ്രീധരന്‍, എ.എസ്.ഐ. കെ.ശ്രീധരന്‍, ക്രൈംസ്‌ക്വാഡ് അംഗങ്ങളായ ഒ. മോഹന്‍ദാസ്, ബിജു, രാജേഷ്, ആദില്‍ എന്നിവരുമാണ് ഉണ്ടായിരുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Jayil, Face Book, Mobile, Police, Case, Arrested
No comments:
Post a Comment