കൊടുങ്ങല്ലൂര്‍: താലപ്പൊലി കാണാനെത്തിയ കമ്മ്യൂണിസ്റ്റ് നേതാക്കളായ ദമ്പതികള്‍ക്ക് മര്‍ദ്ദനമേറ്റു. സിപിഐ എറിയാട് ലോക്കല്‍ കമ്മിറ്റി അംഗം ഏറ്റത്ത് ഇ.കെ. ലെനിന്‍ (41) മഹിളാ അസോസിയേഷന്‍ എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റും ലെനിന്റെ ഭാര്യയുമായ ഷീന (39) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരെയും പരിക്കുകളോടെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 10.30 ന് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള സ്റ്റേജിന്റെ സമീപത്താണ് ഇവര്‍ക്ക് മര്‍ദനമേറ്റത്. ഇവരോടൊപ്പമുണ്ടായിരുന്ന ഷീനയുടെ കൂട്ടുകാരി സീനത്തും ഭര്‍ത്താവ് സുനിയുമൊത്ത് ക്ഷേത്രനടയിലേക്ക് നടന്നുവരുന്നതിനിടയിലാണ് പതിനഞ്ചോളം പേര്‍ ചേര്‍ന്ന് ആക്രമണം നടത്തിയതെന്ന് ആശുപത്രിയില്‍ കഴിയുന്ന ലെനിന്‍ പറഞ്ഞു. അക്രമികളിലൊരാള്‍ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചതിനെ തുടര്‍ന്ന് ബോധരഹിതനായി താഴെവീണ ലെനിനെ അക്രമികള്‍ വീണ്ടും വളഞ്ഞിട്ടു മര്‍ദ്ദിക്കുകയായിരുന്നു. മൂക്കില്‍ നിന്നും, തലയുടെ പിന്‍ഭാഗത്തുനിന്നും രക്തം വാര്‍ന്നൊഴുകിയ ലെനിനെ ഭാര്യ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷീനയ്ക്കും മര്‍ദനമേറ്റത്.
കൂട്ടുകാരിയും ഭര്‍ത്താവും തടയാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ അവരെ ഭീഷണിപ്പെടുത്തി പിന്‍തിരിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ സീനത്തിന്റെ കഴുത്തിലെ താലിമാല നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ആശുപത്രിയില്‍ കഴിയുന്ന ഷീനയുടെ ദേഹത്ത് അക്രമികള്‍ ചവിട്ടിയതിനെതുടര്‍ന്ന് മുറിവും, വലതുകൈയില്‍ നീരും വന്നനിലയിലാണ്. ആശുപത്രിയില്‍ കഴിയുന്ന ദമ്പതികള്‍ കൊടുങ്ങല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഉച്ചവരെ ഇവരുടെ മൊഴിയെടുക്കാന്‍ പോലീസ് എത്തിയില്ലെന്ന് പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Attack, Couples, Police, Hospital
No comments:
Post a Comment