കാസര്‍കോട് : പട്ടാള വേഷം ധരിച്ച് നബിദിന റാലി നടത്തിയത് നിയമവാഴ്ചയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു.
കാസര്‍കോട്ടും, കാഞ്ഞങ്ങാട്ടും നടന്ന പട്ടാള വേഷ മാര്‍ച്ച് ജില്ലയില്‍ വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. സംയുക്ത ജമാഅത്ത് വിലക്കിയിട്ടും ഒരു സംഘമാളുകള്‍ പട്ടാളവേഷം ധരിച്ച് റാലിയില്‍ പങ്കെടുത്തത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഇതിലൂടെ രാജ്യദ്രോഹ കുറ്റമാണ് ഇവര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ സംയുക്ത ജമാഅത്ത് തയ്യാറാകണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.
പോലീസിന്റെ കണ്‍മുന്നിലാണ് രാജ്യദ്രോഹ കുറ്റം നടന്നത്. എന്നാല്‍ നടപടി എടുക്കേണ്ട പോലീസ് അവര്‍ക്കു കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.
2012 ലും സമാനമായ സംഭവമുണ്ടായിരുന്നു. എന്നാല്‍ അന്ന് കേസ് എടുത്ത പോലീസ് നടപടി സ്വീകരിച്ചിരുന്നുവെങ്കിലും മുസ്ലിംലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ക്കെതിരെ തുടര്‍ നടപടികളൊന്നും സ്വീകരിക്കാതെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും, തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചേര്‍ന്ന് കേസ് അട്ടിമറിക്കുകയായിരുന്നുവെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യദ്രോഹികളായ പ്രതികളെ പിടികൂടി അവര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ബി ജെ പി മുന്നറിയിപ്പ് നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment