Latest News

ബാവിക്കര മഖാം ഉറൂസ് നേര്‍ച്ചയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം


ബോവിക്കാനം: ബാവിക്കര മഖാം ഉറൂസ് നേര്‍ച്ചയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. ജുമാനിസ്‌ക്കാരനന്തരം ബാഫഖി തങ്ങള്‍ നഗറില്‍ ജമാഅത്ത് പ്രസിഡണ്ട് ബി.എ.റഹ്മാന്‍ ഹാജി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ടി.കെ.എം.ബഷീര്‍ ഫൈസി വെള്ളിമൂക്ക് ഉദ്ഘാടനം ചെയ്തു. ബി.എം.ഷാഫി ഹാജി മാളിക, ബി.എ.മുഹമ്മദ് കുഞ്ഞി, ബി.എം.അഹമ്മദ് ഹാജി, കെ.കെ.അബ്ദുല്ല, കെ.ബി.അഹമ്മദലി, മുഹമ്മദ് മണയംകോട്, എബി കുട്ടിയാനം, കെ.ബി.മുഹമ്മദ് കുഞ്ഞി, ബി.കെ.ഹംസ ആലൂര്‍, വൈ.അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ഖാദര്‍ കുന്നില്‍, അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍, അഷറഫ് മുഹമ്മദ് സംബന്ധിച്ചു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാണക്കാട് സയ്യിദ് മുനവ്വറിലി ശിഹാബ് തങ്ങള്‍, സയ്യിദ്‌സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഖാസി ത്വാഖ അഹമ്മദ് മൗലവി, എം.എസ്.തങ്ങള്‍ മദനി, കെ.സി.ആറ്റക്കോയ തങ്ങള്‍ മാവൂര്‍, അബ്ദുല്‍ മജീദ് ബാഖവി, മാഹിന്‍ ബാദുഷ ഇടുക്കി, മുഹമ്മദ് കുട്ടി നിസാമി വയനാട്, ഉമര്‍ ഹുദവി മലപ്പുറം, സുലൈമാന്‍ ദാരിമി ഏലംകുളം, ഷമ്മീസ് ഖാന്‍ അല്‍ നാഫിഹി, ഷഫീഖ് റഹ്മാനി കരുനാഗപ്പള്ളി പ്രഭാഷണം നടത്തും. ഒന്നിന് രാത്രി സമാപന സമ്മേളനം പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇ.പി.അബൂബക്കര്‍ അല്‍ ഖാസിമി പത്താനാപുരം പ്രഭാഷണം നടത്തും. രണ്ടിന് വൈകിട്ട് പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കുന്നതോടെ ഉറൂസ് സമാപിക്കും.
ജില്ലയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ബാവിക്കരയില്‍ രണ്ടുവര്‍ഷത്തിലൊരിക്കലാണ് ഉറൂസ് നേര്‍ച്ച നടക്കുന്നത്. ഉറൂസിനോടനുബന്ധിച്ച് ദഫ് മുട്ട്, കൂട്ടുപ്രാര്‍ത്ഥന എന്നിവയും നടക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.