തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പോലീസ് വാഹനത്തിന്റെ മുകളില്‍ സഞ്ചരിച്ചത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രാഹുലിനെതിരെ പോലീസില്‍ പരാതി. എന്‍വൈസി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മുജീബ് റഹ്മാന്‍ ആണ് നൂറനാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്‌തെന്നും ഗതാഗത തടസ്സം സൃഷ്ടിച്ചെന്നും മോട്ടോര്‍ വാഹന വകുപ്പ് നിയമങ്ങള്‍ ലംഘിച്ചെന്നും പരാതിയില്‍ പറയുന്നു.
തിങ്കളാഴ്ച യുവകേരള യാത്രയ്ക്ക് കേരളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധി തിരക്ക് കൂടിയതിനെ തുടര്‍ന്ന് പോലീസ് വാഹനത്തിന് മുകളില്‍ കയറി ഇരുന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ മുജീബ് റഹ്മാന്‍ പരാതി നല്‍കിയിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police Jeep, Rahul Gandhi, Police, Complaint
No comments:
Post a Comment