Latest News

സംവിധായകന്‍ രൂപേഷ് പോളിനെതിരെ ഷെര്‍ലിന്‍ ചോപ്ര പോലീസില്‍ പരാതി നല്‍കി

മുംബൈ: ‘കാമസൂത്ര 3ഡി’ സംവിധായകന്‍ രൂപേഷ് പോളിനെതിരെ ചിത്രത്തിലെ നായിക ഷെര്‍ലിന്‍ ചോപ്ര പോലീസില്‍ പരാതി നല്‍കി. രൂപേഷ് പോള്‍ തന്നെ വഞ്ചിച്ചെന്നും കള്ളയൊപ്പിടാന്‍ പ്രേരിപ്പിച്ചെന്നും കാട്ടി ഷെര്‍ലിന്‍ ചോപ്ര സാന്ത്രാക്രൂസ് പോലീസ് ഇന്‍സ്‌പെക്ടര്‍ക്കും അഡീഷണല്‍ കമ്മീഷണര്‍ ഓഫ് പോലീസിനും കത്തയച്ചു.

പ്രതിഫലമായി തനിക്ക് ലഭിക്കാനുള്ള 7 ലക്ഷം രൂപ രൂപേഷ് പോള്‍ ഇടപെട്ട് തന്നില്ലെന്നും ഷെര്‍ലിന്‍ ചോപ്ര പറയുന്നു. മാത്രമല്ല, ചിത്രത്തിലെ നഗ്ന ചിത്രങ്ങളും വീഡിയോകളും അന്താരാഷ്ട മാധ്യമങ്ങള്‍ക്കു നല്‍കുമെന്നും തുടര്‍ന്ന് ചിത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കുമെന്നും രൂപേഷ് പോള്‍ പറഞ്ഞതായി ഷെര്‍ലിന്‍ പരാതിയില് പറയുന്നു.

രൂപേഷ് അശ്ലീല മെസേജുകളും മെയിലുകളും അയച്ചതായും ഷെര്‍ലിന്‍ പോലീസിനോട് പറഞ്ഞു. ഷെര്‍ലിന്റെ പരാതിയെ തുടര്‍ന്ന് പ്രാഥമിക അന്വേഷണം തുടങ്ങിയതായി പോലീസ് പിടിഐയോട് പറഞ്ഞു. മൊഴിയെടുക്കാന്‍ എത്താനായി ഷെര്‍ലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ സ്റ്റേഷനില്‍ വന്നില്ലെന്നും പോലീസ് പറഞ്ഞു.

അതേസമയം, ഷെര്‍ലിന്‍ പറയുന്നത് കള്ളമാണെന്ന് രൂപേഷ് പോള്‍ പറയുന്നു. തന്നെ ‘അപ്പ’ ‘ക്യാപ്റ്റന്‍’ എന്നിങ്ങനെയായിരുന്നു ഷെര്‍ലിന്‍ വിളിച്ചിരുന്നത്. തന്റെ കാല്‍തൊട്ടു വന്ദിച്ചാണ് ഷെര്‍ലിന്‍ ഷൂട്ട് ആരംഭിച്ചതെന്നും രൂപേഷ് പോള്‍ പറഞ്ഞു.

എന്നാല്‍ പിന്നീട് ഷൂട്ടിംഗ് സൈറ്റുകളില്‍ അനാവശ്യമായി വൈകി അണിയറക്കാരെ ഷെര്‍ലിന്‍ നിരന്തരം ബുദ്ധിമുട്ടിക്കുകയായിരുന്നു. ഡബ്ബിംഗിന് സഹകരിക്കില്ലെന്ന് അവര്‍ പറഞ്ഞതായും രൂപേഷ് വ്യക്തമാക്കി. ഷെര്‍ലിന്‍ തന്നെയാണ് അവരുടെ വീഡിയോകള്‍ വെബ്‌സൈറ്റുകളില്‍ അപ് ലോഡ് ചെയ്തതെന്നും രൂപേഷ് പിടിഐയോട് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Sherlin Chopra, Roopesh Paul

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.