കൊച്ചി: നോട്ടുകള്‍ വിതറി ശ്രദ്ധ തിരിച്ചു പണമടങ്ങിയ ബാഗുകളും ആഭരണങ്ങളും തട്ടുന്ന സംഘം കൊച്ചിയില്‍. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ നഗരത്തില്‍ മാത്രം ഇത്തരത്തില്‍ രണ്ടു സംഭവങ്ങള്‍ അരങ്ങേറി.ബുധനാഴ്ച എം.ജി. റോഡിലെ പ്രമുഖ വസ്ത്രശാലയ്ക്കു മുമ്പില്‍ പാര്‍ക്കു ചെയ്തിരുന്ന കാറില്‍ നിന്നു ഒന്നര ലക്ഷം രൂപയടങ്ങിയ ബാഗുമായാണു തട്ടിപ്പുകാര്‍ മുങ്ങിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Robbery, Ten rupees
ഡ്രൈവര്‍ക്കു മുമ്പില്‍ നോട്ടുകള്‍ വിതറി ശ്രദ്ധ തിരിച്ചാണ് ബാഗ് തട്ടിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാറുടമ വസ്ത്രശാലയില്‍ പോയിവന്നതിനിടയിലുള്ള പത്തു മിനിട്ടിനുള്ളിലാണു സംഭവം നടന്നത്. കഴിഞ്ഞയാഴ്ചയില്‍ മാര്‍ക്കറ്റ് റോഡില്‍ വീട്ടമ്മയും സമാനമായ തട്ടിപ്പിനു ഇരയായിരുന്നു. ഇവരുടെ കാറിനു സമീപം പത്തു രൂപയുടെ ഏതാനും നോട്ടുകള്‍ വിതറി ഡ്രൈവറുടെ ശ്രദ്ധ തിരിച്ചാണു പണം തട്ടിയത്. പതിനായിരം രൂപയോളമടങ്ങിയ ബാഗാണ് ഇവരില്‍ നിന്നു നഷ്ടമായത്.
ഡ്രൈവര്‍ കാര്‍ നിര്‍ത്തി ഇറങ്ങുന്ന സമയത്തോ സമീപത്തു നില്‍ക്കുകയോ ചെയ്യുന്ന സമയത്താണു തട്ടിപ്പു സംഘം അടുത്തെത്തുന്നത്. ഡ്രൈവര്‍ക്കു മുമ്പില്‍ ഏതാനും നോട്ടുകള്‍ വിതറിയ ശേഷം നോട്ട്, നോട്ട് എന്നു വിളിച്ചുപറഞ്ഞ് ശ്രദ്ധ തിരിച്ച്, കാറിനകത്തെ ബാഗും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും തട്ടുകയാണു സംഘത്തിന്റെ രീതി. തട്ടിയെടുക്കുന്ന സാധനങ്ങള്‍ ഉടന്‍ നിശ്ചിതകേന്ദ്രങ്ങളിലേക്കു കൈമാറാനുള്ള സംവിധാനങ്ങളുമായാണു തട്ടിപ്പുസംഘത്തിന്റെ നഗരസഞ്ചാരം. അപ്രതീക്ഷിതവും നിമിഷങ്ങള്‍ക്കുള്ളില്‍ നടക്കുന്നതുമായ ഇത്തരം തട്ടിപ്പുകള്‍ വ്യക്തമായ ആസൂത്രണത്തോടെയാണു നടക്കുന്നത്.
ബാങ്കുകളുടെയും ഷോപ്പിംഗ് മാളുകളുടെയും തിരക്കേറിയ കടകളുടെയും പരിസരങ്ങള്‍ കേന്ദ്രീകരിച്ചാണു തട്ടിപ്പുസംഘം തമ്പടിക്കുന്നതെന്നു പോലീസ് പറഞ്ഞു. നഗരത്തില്‍ ഇത്തരം തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പട്രോളിംഗ് ഊര്‍ജിതമാക്കുമെന്നും പോലീസ് അറിയിച്ചു.
ഡ്രൈവര്‍ കാര്‍ നിര്‍ത്തി ഇറങ്ങുന്ന സമയത്തോ സമീപത്തു നില്‍ക്കുകയോ ചെയ്യുന്ന സമയത്താണു തട്ടിപ്പു സംഘം അടുത്തെത്തുന്നത്. ഡ്രൈവര്‍ക്കു മുമ്പില്‍ ഏതാനും നോട്ടുകള്‍ വിതറിയ ശേഷം നോട്ട്, നോട്ട് എന്നു വിളിച്ചുപറഞ്ഞ് ശ്രദ്ധ തിരിച്ച്, കാറിനകത്തെ ബാഗും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും തട്ടുകയാണു സംഘത്തിന്റെ രീതി. തട്ടിയെടുക്കുന്ന സാധനങ്ങള്‍ ഉടന്‍ നിശ്ചിതകേന്ദ്രങ്ങളിലേക്കു കൈമാറാനുള്ള സംവിധാനങ്ങളുമായാണു തട്ടിപ്പുസംഘത്തിന്റെ നഗരസഞ്ചാരം. അപ്രതീക്ഷിതവും നിമിഷങ്ങള്‍ക്കുള്ളില്‍ നടക്കുന്നതുമായ ഇത്തരം തട്ടിപ്പുകള്‍ വ്യക്തമായ ആസൂത്രണത്തോടെയാണു നടക്കുന്നത്.
ബാങ്കുകളുടെയും ഷോപ്പിംഗ് മാളുകളുടെയും തിരക്കേറിയ കടകളുടെയും പരിസരങ്ങള്‍ കേന്ദ്രീകരിച്ചാണു തട്ടിപ്പുസംഘം തമ്പടിക്കുന്നതെന്നു പോലീസ് പറഞ്ഞു. നഗരത്തില്‍ ഇത്തരം തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പട്രോളിംഗ് ഊര്‍ജിതമാക്കുമെന്നും പോലീസ് അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Robbery, Ten rupees

No comments:
Post a Comment