Latest News

പാര്‍ട്ടിക്കിടെ സുനന്ദ പുഷ്‌കര്‍ മാധ്യമപ്രവര്‍ത്തകനോട് അപമര്യദയായി പെരുമാറി

ദുബായ്: കേന്ദ്ര മാനവശേഷി സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെതിരേ ഗള്‍ഫിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസ്. ഡിന്നര്‍ പാര്‍ട്ടിക്കിടെ പത്രത്തിന്റെ റിപ്പോര്‍ട്ടറോട് സുനന്ദ അപമര്യാദയായി പെരുമാറിയെന്നും റിപ്പോര്‍ട്ടറുടെ മുഖത്ത് മദ്യമൊഴിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആരോപണം. കഴിഞ്ഞ വ്യാഴാഴ്ച ദുബായില്‍ നടന്ന പാര്‍ട്ടിക്കിടെ ശശി തരൂരുമായി അഭിമുഖം നടത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു സംഭവം.

താന്‍ ടൈം നൗ ചാനല്‍ എഡിറ്റര്‍ അര്‍ണാബ് ഗോസാമിയുടെ മുഖത്ത് മദ്യം ഒഴിച്ചിട്ടുണ്ടെന്നും വീണ്ടും അതു ചെയ്യാന്‍ മടിക്കില്ലെന്നുമായിരുന്നു സുനന്ദയുടെ ഭീഷണി. സുനന്ദ അക്ഷരാര്‍ഥത്തില്‍ ആക്രോശിക്കുകയായിരുന്നുവെന്നാണ് പത്രം ആരോപിക്കുന്നത്. ഭാര്യയുടെ സുനന്ദയുടെ അപ്രതീക്ഷിത പെരുമാറ്റം കണ്ട്‌ അമ്പരന്നു പോയ ശശി തരൂര്‍ ഇടപെട്ട് ലേഖകനെ മാറ്റുകയായിരുന്നുവെന്നും പത്രം പറയുന്നു.

പാര്‍ട്ടിക്കിടെ അഭിമുഖത്തിന് ശ്രമിച്ചതാണ് സുനന്ദയെ ക്ഷുഭിതയാക്കിയതെന്ന് അവരുടെ ട്വീറ്റുകള്‍ വ്യക്തമാക്കുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ചില മാധ്യമ പ്രവര്‍ത്തകര്‍ ശല്യപ്പെടുത്തുകയാണ്. കുടുംബത്തോടൊപ്പം ഡിന്നര്‍ കഴിക്കാന്‍ ഇക്കൂട്ടര്‍ അനുവദിക്കില്ല. പിറ്റേന്ന് അഭിമുഖത്തിന് സമയം അനുവദിച്ചു നല്‍കിയിരുന്നു. ശശിക്ക് അഭിമുഖം താല്‍പ്പര്യമില്ലായിരുന്നിട്ടു കൂടി ഞാനാണ് സമയം അനുവദിപ്പിച്ചത്. എന്നിട്ടും എനിക്കു കിട്ടിയ ഫലം ഇതാണ്.. സുനന്ദ ട്വിറ്ററിലൂടെ വ്യക്തമാക്കി.

മുന്‍കൂര്‍ അനുമതി വാങ്ങിയാണ് ലേഖകന്‍ അഭിമുഖത്തിനു ചെന്നത്. പാര്‍ട്ടിയിലേക്ക് ഖലീജ് ടൈംസിന് ക്ഷണവുമുണ്ടായിരുന്നു. എന്നിട്ടും സുനന്ദ അവരോടു മോശമായി പെരുമാറിയെന്നാണ് പത്രം പറയുന്നു. സംഭവത്തിന്റെ പൂര്‍ണമായ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും പത്രം വ്യക്തമാക്കി. പ്രശ്‌നം വിവാദമായതോടെ തന്റെ ഭാഗം പ്രസിദ്ധീകരിക്കാന്‍ പത്രം തയാറായില്ലെന്നു പറഞ്ഞ് സുനന്ദ രംഗത്തുവന്നിട്ടുണ്ട്.

ഖലീജ് ടൈം നുണ മാത്ര'മാണ് പ്രസിദ്ധീകരിക്കുന്നതെന്നും സുനന്ദ ആരോപിച്ചു. എന്നാല്‍ പ്രശ്‌നത്തില്‍നിന്ന് ദൂരം പാലിക്കുകയാണ് കേന്ദ്ര മന്ത്രി ശശി തരൂര്‍. വിഷയത്തെക്കുറിച്ച് സുനന്ദ പ്രതികരിച്ചിട്ടുണ്ടെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. മാധ്യമങ്ങളില്‍ വരുന്നതെല്ലാം വിശ്വസിക്കരുതെന്നും അദ്ദേഹം ഒരു ട്വീറ്റിനു മറുപടി നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sunantha Pushkar, Sasi Tharoor

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.