Latest News

മയക്കുമരുന്നു നല്‍കി കോള്‍ സെന്റര്‍ ജീവനക്കാരിയെ ഉടമയും മാനേജരും പീഡിപ്പിച്ചു

നോയിഡ: മയക്കുമരുന്നു നല്‍കി കമ്പനി ഉടമയും മാനേജരും പീഡിപ്പിച്ചതായി കോള്‍സെന്റര്‍ ജീവനക്കാരിയുടെ പരാതി. കോള്‍സെന്റര്‍ ഉടമ ശൈലേന്ദ്ര ചൗഹാനും കമ്പനി മാനേജര്‍ ജഗ്ജീവനുമെതിരെയാണ് യുവതി നോയിഡ പോലീസില്‍ പരാതി നല്‍കിയത്.

ചൗഹാന്റെ സുഹൃത്തുകൂടിയാണ് പീഡനത്തിനിരയായ യുവതി. ഇരുവരും ഒരുമിച്ച് കുറച്ചുകാലും മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. പിന്നീട് ചൗഹാന്‍ ജോലി ഉപേക്ഷിച്ച് സ്വന്തമായി കോള്‍ സെന്റര്‍ തുടങ്ങുകയായിരുന്നു. ചൗഹാന്റ ക്ഷണം സ്വീകരിച്ച് കഴിഞ്ഞ ഒമ്പതു മാസമായി ചൗഹാനോപ്പം കോള്‍സെന്ററില്‍ ജോലിചെയ്യുകയായിരുന്നു യുവതി.

മയക്കുമരുന്നു കലര്‍ത്തിയ ശീതള പാനീയം നല്‍കിയ ശേഷം ചൗഹാന്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. അബോധാവസ്ഥയിലായിരുന്നു തന്നെ പിന്നീട് കമ്പനി മാനേജരും ചൗഹാന്റെ വിശ്വസ്ഥനുമായ ജഗ്ജീവനും പീഡിപ്പി്ച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

ജോലി നഷ്ടപ്പെടുമെന്ന് ഭയത്തില്‍ സംഭവം പുറത്തു പറയാന്‍ യുവതി തയാറായില്ല. കൂടാതെ ചൗഹാന്‍ തന്നെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചിരുന്നതായും യുവതി അവകാശപ്പെട്ടു. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വിവാഹം കഴിക്കാന്‍ തയാറല്ലെന്ന് ചൗഹാന്‍ അറിയിച്ചതോടെയാണ് യുവതി പരാതി നല്‍കാന്‍ തീരുമാനിച്ചത്.

ആദ്യം നോയിഡ പോലീസ് സ്റ്റേഷനില്‍ നേരിട്ട് പരാതി നല്‍കാന്‍ യുവതി ശ്രമിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. തുടര്‍ന്ന് യുവതി ജില്ലാ കോടതിയെ സമീപിക്കുകയും കോടതി നിര്‍ദ്ദേശ പ്രകാരം ശൈലേന്ദ്ര ചൗഹാനും മാനേജര്‍ ജഗ്ജീനുമെതിരെ നോയിഡ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Police, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.