കുറ്റിയാടി: പ്രണയം നിരസിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കാമുകന് വീട്ടില്‍ കയറി വെട്ടി കുറ്റിയാടിക്കടുത്ത നരിപ്പറ്റ സ്വദേശിനിയായ 22കാരിയെയാണ് പ്രണയം നിരസിച്ചതിനെതുടര്‍ന്ന് കാമുകനായി എത്തിയ വടകര സ്വദേശി രാഹുല്‍ എന്ന ആള് വെട്ടിപരിക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ബാഗ്ലൂരില്‍ ബിഡിഎസിന് പഠിക്കുകയാണ് പെണ്‍കുട്ടി. സാമ്പത്തികമായി പ്രയാസമനുഭവപ്പെടുന്നുണ്ടെങ്കിലും കുട്ടിയെ നല്ല നിലയില്‍ പഠിപ്പിക്കുന്നതിനായി രക്ഷിതാക്കള്‍ കഷ്ടപ്പെടുകയാണ്.
ഇതിനിടയിലാണ് കാമുകനെന്നു പറഞ്ഞെത്തിയ യുവാവ് ശല്യം ചെയ്യാന്‍ തുടങ്ങിയത്. പെണ്‍കുട്ടി വിവാഹാഭ്യര്‍ഥന തള്ളിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടിയത്. തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയാണ് ഇയാള്‍ ആക്രമിച്ചത്. സാരമായി പരിക്കേറ്റതിനെതുടര്‍ന്ന് പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Love, Hospital
No comments:
Post a Comment