കൂത്തുപറമ്പ്: പാചകവാതക വിലവര്‍ധനയ്ക്കെതിരേ സി.പി.എം. നടത്തുന്ന സമരത്തിനുവേണ്ടി ചെറുവാഞ്ചേരിയില്‍ കെട്ടിയ നിരാഹാര സത്യഗ്രഹപ്പന്തലില്‍ നായ്ക്കുരണപ്പൊടി വിതറി. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം കെ ലീല നിരാഹാരമിരിക്കാനായി തയ്യാറാക്കിയ സമരപ്പന്തലിലാണ് ആര്.എസ്.എസ്. പ്രവര്‍ത്തകര്‍ നായ്ക്കുരണപ്പൊടി വിതറിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സമരപ്പന്തല്‍ കെട്ടിയത്. ബുധനാഴ്ച രാവിലെ പന്തലിലെത്തിയവരാണ് നായ്ക്കുരണപ്പൊടി വിതറിയ നിലയില്‍ കണ്ടെത്തിയത് . സംഭവവുമായി ബന്ധപ്പെട്ട് ആര്.എസ്.എസ്. പ്രവര്‍ത്തകന്റെ ഓട്ടോ പോലിസ് കസ്റ്റഡിയിലെടുത്തു. പിന്നീട് പന്തല്‍ വൃത്തിയാക്കിയാണ് സമരം തുടങ്ങിയത്. പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍, സി.പി.എം. ആരോപണം അടിസ്ഥാനരഹിതവും ബോധപൂര്‍വം പ്രദേശത്തു കുഴപ്പം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗ—മാണെന്നും ആര്.എസ്.എസ്. കണ്ണൂര്‍ ജില്ലാ കാര്യവാഹ് കെ പ്രമോദ് പ്രസ്താവനയില്‍ അറിയിച്ചു. പ്രവര്‍ത്തകന്റെ ഓട്ടോ കസ്റ്റഡിയിലെടുത്തെന്നത് സി.പി.എം. നുണപ്രചാരണം മാത്രമാണ്. മേഖലയില്‍ സ്വാധീനമില്ലാത്ത സി.പി.എം. നുണപ്രചാരണം നടത്തി പ്രശ്നം സൃഷ്ടിക്കാന്‍ നടത്തുന്ന നീക്കം കരുതിയിരിക്കണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment