Latest News

ഓണപ്പറമ്പ് മദ്രസ തീവെപ്പ്: ഗള്‍ഫിലേക്ക് കടന്ന പ്രതിയെ വിമാനത്താവളത്തില്‍ എത്തിച്ച് പോലീസ് പിടികൂടി

തളിപ്പറമ്പ: ഓണപ്പറമ്പില്‍ ഇ.കെ. വിഭാഗം സുന്നി മദ്രസ തീവെച്ച് നശിപ്പിച്ച ശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതിയെ രണ്ട് മാസത്തിന് ശേഷം വിമാനത്താവളത്തില്‍ എത്തിച്ച് പോലീസ് പിടികൂടി. ഇ.കെ.വിഭാഗം സജീവ പ്രവര്‍ത്തകന്‍ ഓണപ്പറമ്പിലെ കെ.യു.സുഹൈല്‍ (24)ആണ് പിടിയിലായത്. ബുധനാഴ്ച രാവിലെ മംഗലാപുരം വാജ്‌പെ വിമാനത്താവളത്തില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒക്‌ടോബര്‍ 18ന് പുലര്‍ച്ചെയാണ് കൊട്ടില നൂറുല്‍ ഇസ്ലാം മദ്രസ തീവെച്ച് നശിപ്പിച്ചത്. എ.പി. വിഭാഗം പ്രവര്‍ത്തകരാണ് മദ്രസ കത്തിച്ചതെന്ന് കാണിച്ച് ഇ.കെ. വിഭാഗക്കാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് ശാസ്ത്രീയമായ അന്വേഷണം നടത്തി പ്രതികള്‍ ഒരു സംഘം ഇ.കെ. വിഭാഗം പ്രവര്‍ത്തകരാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് രുണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പോലീസ് അന്വേഷണം നടത്തുന്നതിനിടെ സുഹൈല്‍ ഗള്‍ഫിലേക്ക് മുങ്ങുകയായിരുന്നു. സുഹൈല്‍ നാട്ടിലേക്ക് വരുന്നതറിഞ്ഞ് പോലീസ് സംഘം മംഗലാപുരത്ത് എത്തിയാണ് അറസ്റ്റ് ചെയ്തത്. ഉച്ചതിരിഞ്ഞ് കോടതിയില്‍ ഹാജരാക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Madrassa, Fire, Police, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.